---
title: "32 ക്രിമിനൽ കേസുകളിൽ പ്രതി ; കണ്ണൂർ സ്വദേശി 'മസിൽ നിയാസിന്' കാപ്പ"
english_title: "Kannur Muscle Niyas KAAPA Detained 32 Criminal Cases Robbery Accused Jailed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386254/kannur-muscle-niyas-kaapa-detained-32-criminal-cases-robbery-accused-jailed"
published_at: "2026-10-09T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac896992ba9d_kannur-muscle-niyas-kaapa-detained-32-cases-robbery.jpg"
keywords: ["muscle niyas kaapa kannur", "kakad niyasuddin robbery cases", "kannur city police commissioner kaapa order"]
---

# 32 ക്രിമിനൽ കേസുകളിൽ പ്രതി ; കണ്ണൂർ സ്വദേശി 'മസിൽ നിയാസിന്' കാപ്പ

> **Lead Summary:** കണ്ണൂർ: 32-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ കക്കാട് സ്വദേശി കെ നിയാസുദ്ദീൻ എന്ന 'മസിൽ നിയാസിനെ' കാപ്പ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

## Article Content

കണ്ണൂർ: 32-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ കക്കാട് സ്വദേശി കെ നിയാസുദ്ദീൻ എന്ന 'മസിൽ നിയാസിനെ' കാപ്പ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ, പിടിച്ചുപറി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. അടുത്തിടെ പാറക്കണ്ടിയിൽ വെച്ച് ബൈക്ക് യാത്രികനെ സ്ക്രൂഡ്രൈവർ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും എടിഎം കാർഡും കവർന്ന കേസിൽ റിമാൻഡിലായിരുന്ന ഇയാൾ, ജയിൽ മോചിതനാകുന്ന ഘട്ടത്തിലാണ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

​​കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആസാദ് എം.പി എന്നിവരുടെ നിർദ്ദേശപ്രകാരം. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് കണ്ടംബത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

English Summary: Accused in many theft cases Muscle Niyas jailed under KAAPA.Kannur K Niyasuddin alias Muscle Niyas 43 native of Kakkad who is accused in around 32 criminal cases and known rowdy has been jailed under KAAPA. Order issued by Kannur District Collector based on recommendation of Kannur City Police Commissioner.

Many theft and robbery cases are registered against him in various police stations. Recently he was in remand in case of threatening bike rider at Parakkandy by placing screwdriver on neck and snatching money mobile phone and ATM card, police arrested him again at stage of release from jail.

On instructions of Kannur City Police Commissioner B V Vijaya Bharat Reddy IPS, Kannur Assistant Police Commissioner Asad M P, police team led by Kannur Town Police Station Inspector Mahesh Kandambath arrested accused and shifted to Kannur Central Jail.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386254/kannur-muscle-niyas-kaapa-detained-32-criminal-cases-robbery-accused-jailed)