---
title: "സുമനസ്സുകളേ, കൈകോർക്കാമോ..? ;  പൊയിലൂരിലെ കുഞ്ഞു ഐറ കല്യാണിക്ക് ജീവിതത്തിലേക്ക് പുഞ്ചിരിച്ചുതിരിച്ചു വരണം"
english_title: "Poyilur Baby Aira Kalyani Liver Transplant Help Appeal 30 Lakhs Needed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386227/poyilur-baby-aira-kalyani-liver-transplant-help-30-lakhs"
published_at: "2026-10-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac87aa696a16_poyilur-baby-aira-kalyani-liver-transplant.jpg"
keywords: [": aira kalyani poyilur help", "baby liver transplant 30 lakhs", "kerala gramin bank aira treatment fund"]
---

# സുമനസ്സുകളേ, കൈകോർക്കാമോ..? ;  പൊയിലൂരിലെ കുഞ്ഞു ഐറ കല്യാണിക്ക് ജീവിതത്തിലേക്ക് പുഞ്ചിരിച്ചുതിരിച്ചു വരണം

> **Lead Summary:** പൊയിലൂർ: ഒരു കുഞ്ഞിന്റെ പുഞ്ചിരിയേക്കാൾ വിലപ്പെട്ടതായി ഈ ലോകത്ത് മറ്റെന്തുണ്ട്..?. കളിച്ചും ചിരിച്ചും അമ്മയുടെയും അച്ഛന്റെയും കൈകളിൽ വളരേണ്ട പ്രായത്തിൽ, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജീവിതത്തോട് പോരാടുകയാണ് പൊയിലൂരിലെ ഒൻപത് മാസം മാത്രം പ്രായമുള്ള ഐറ കല്യാണി. ആ കുഞ്ഞിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിയാൻ ഒരു നാടിന്റെ സ്നേഹവും കരുതലും സഹായവുമാണ് ഇപ്പോൾ വേണ്ടത്.

## Article Content

പൊയിലൂർ: ഒരു കുഞ്ഞിന്റെ പുഞ്ചിരിയേക്കാൾ വിലപ്പെട്ടതായി ഈ ലോകത്ത് മറ്റെന്തുണ്ട്..?. കളിച്ചും ചിരിച്ചും അമ്മയുടെയും അച്ഛന്റെയും കൈകളിൽ വളരേണ്ട പ്രായത്തിൽ, ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ജീവിതത്തോട് പോരാടുകയാണ് പൊയിലൂരിലെ ഒൻപത് മാസം മാത്രം പ്രായമുള്ള ഐറ കല്യാണി. ആ കുഞ്ഞിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിരിയാൻ ഒരു നാടിന്റെ സ്നേഹവും കരുതലും സഹായവുമാണ് ഇപ്പോൾ വേണ്ടത്.

സെൻട്രൽ പൊയിലൂരിലെ നമ്പാളവിട സുബീഷിന്റെ മകളാണ് ഐറ കല്യാണി. ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഈ കുരുന്ന്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

മറ്റു കുഞ്ഞുങ്ങളെപ്പോലെ കളിച്ചും ചിരിച്ചും വളരേണ്ട പ്രായത്തിൽ, വേദനകളും ചികിത്സകളും നിറഞ്ഞ ആശുപത്രിമുറിക്കുള്ളിൽ കഴിയേണ്ടിവരുന്ന ഐറയുടെ അവസ്ഥ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. മകളുടെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ കഴിയുന്ന മാതാപിതാക്കൾക്ക് മുന്നിൽ ഇന്ന് ഏറ്റവും വലിയ വെല്ലുവിളി ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നതാണ്.

ഇതിനോടകം തുടർച്ചയായ ചികിത്സയ്ക്കായി കുടുംബത്തിന് വലിയൊരു തുക ചെലവഴിക്കേണ്ടിവന്നു. ഇനി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും തുടർചികിത്സകളും പൂർത്തിയാക്കാൻ ഏകദേശം 30 ലക്ഷം രൂപ ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക എന്നത് അസാധ്യമാണ്. ഓരോ ദിവസവും വർധിക്കുന്ന ആശുപത്രിച്ചെലവുകൾക്കിടയിൽ, മകളുടെ ജീവൻ കാത്തുസൂക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ആ മാതാപിതാക്കൾ.

ഐറയ്ക്ക് വേണ്ടത് നമ്മുടെ കരുണ മാത്രമല്ല, അവളുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന കൈത്താങ്ങുകൂടിയാണ്.നമുക്ക് നൽകാൻ കഴിയുന്ന ചെറിയൊരു തുക പോലും ഈ കുഞ്ഞിന്റെ ചികിത്സയ്ക്ക് വലിയ ആശ്വാസമായേക്കാം. ഒരാൾക്ക് കഴിയുന്നത് ആയിരമോ അഞ്ഞൂറോ നൂറോ രൂപയായിരിക്കാം. എന്നാൽ നൂറുകണക്കിന് സുമനസ്സുകൾ ഒരുമിച്ചുനിന്നാൽ ആ സഹായം വലിയൊരു പ്രതീക്ഷയായി മാറും. പണത്തേക്കാൾ വലുതാണ് ഒരുമയുടെ ശക്തി. കൈകോർക്കുന്ന ഓരോ മനുഷ്യനും ഐറയുടെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ ഒരു വെളിച്ചം പകരാനാകും.

നാളെ ഈ കുഞ്ഞ് ആരോഗ്യത്തോടെ വളരട്ടെ… അച്ഛനെയും അമ്മയെയും ചേർത്തുപിടിച്ച് സന്തോഷത്തോടെ ചിരിക്കട്ടെ… ആ കുഞ്ഞിന്റെ പുഞ്ചിരി കാണാൻ ഈ നാടിനും കഴിയട്ടെ. അതിനായി നമുക്കൊരുമിച്ച് ശ്രമിക്കാം.

ഐറയുടെ ചികിത്സയ്ക്കായി ജനകീയ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചുവരികയാണ്. ഷാഫി പറമ്പിൽ എം.പി., പി.കെ. പ്രവീൺ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശ്ശേരി എന്നിവർ രക്ഷാധികാരികളായും ഒ.കെ. വാസു മാസ്റ്റർ ചെയർമാനായും എ.പി. കൃഷ്ണൻ കൺവീനറായും വി.പി. നാണു മാസ്റ്റർ ട്രഷററായും കമ്മിറ്റി പ്രവർത്തിക്കുന്നു.

നിങ്ങളുടെ സഹായം ഐറയ്ക്ക് പുതുജീവന്റെ പ്രതീക്ഷയാണ്.

സഹായിക്കാൻ കഴിയുന്നവർ താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യണം..

ബാങ്ക് വിവരങ്ങൾ

ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക് (Kerala Gramin Bank)

അക്കൗണ്ട് നമ്പർ: 40446101136117

IFSC: KLGB0040446

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386227/poyilur-baby-aira-kalyani-liver-transplant-help-30-lakhs)