---
title: "പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനം ;  നടക്കുന്നത്  പ്രാഥമിക അന്വേഷണം മാത്രമെന്ന് ക്രൈം ബ്രാഞ്ച്"
english_title: "Peringathur Shivasurya Missing Crime Branch Says Only Preliminary Investigation Started Two Months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386196/peringathur-shivasurya-missing-crime-branch-preliminary-investigation-two-months"
published_at: "2026-10-09T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac85281cfe76_peringathur-shivasurya-missing-crime-branch-preliminary-investigation-two-months.jpg"
keywords: []
---

# പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധാനം ;  നടക്കുന്നത്  പ്രാഥമിക അന്വേഷണം മാത്രമെന്ന് ക്രൈം ബ്രാഞ്ച്

> **Lead Summary:** പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിൻ്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് സജിത്ത്, എസ്.ഐ മഞ്ജു, എ. എസ് ഐ മധു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്തിയത്. 17കാരനെ കാണാതായിട്ട് ഇന്ന് രണ്ട് മാസം തികഞ്ഞു.

## Article Content

പെരിങ്ങത്തൂരിലെ ശിവസൂര്യയുടെ തിരോധനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ശിവസൂര്യയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. അച്ഛൻ ജിഗീഷിൻ്റെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടേയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് സജിത്ത്, എസ്.ഐ മഞ്ജു, എ. എസ് ഐ മധു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി പ്രാഥമിക പരിശോധന നടത്തിയത്. 17കാരനെ കാണാതായിട്ട് ഇന്ന് രണ്ട് മാസം തികഞ്ഞു.

ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്‍റെ പേരില്‍ ശിവസൂര്യ വീട് വിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും അവിടെയെത്തി ദൈവത്തിൽ അലിയുമെന്നും കുറിപ്പ് എഴുതി വച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. തുട‍ർന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവിൽ വാരണാസിയിലും അന്വേഷണം നടത്തി. എന്നാൽ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല.

ഒരിടത്തെയും സിസിടിവി ക്യാമറയിൽ 17കാരന്‍റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവിൽ കഴിയാൻ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാർക്കുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.

English Summary: Peringathur Shivasurya disappearance; Crime Branch says only preliminary investigation is going on.Crime Branch started preliminary investigation into disappearance of Shivasurya of Peringathur. Crime Branch team inspected Shivasurya's house. Statement of father Jigish and Action Committee office bearers recorded. Team comprising Crime Branch Detective Sajith, SI Manju, ASI Madhu conducted preliminary inspection as part of taking over investigation. Today two months completed since 17 year old went missing.On August 8 Shivasurya left house over seizing of mobile phone. He had written note saying he is going to Kashi and will merge with God there. Chokli police which first investigated case and later special team had conducted searches throughout Kerala. Then investigation was conducted in Bengaluru, Mysuru, Mangaluru and finally in Varanasi. But no clue about Shivasurya was obtained.Visuals of 17 year old not captured in CCTV camera anywhere. Police and family suspect Shivasurya is getting help from someone else to stay in hiding. Family hopes Shivasurya can be found through Crime Branch investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386196/peringathur-shivasurya-missing-crime-branch-preliminary-investigation-two-months)