---
title: "ഓർക്കാട്ടേരിയിൽ വൻ തീപ്പിടുത്തം, നാലോളം സ്ഥാപനങ്ങൾ കത്തിയമരുന്നു ; പാനൂർ, തലശേരി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക്..."
english_title: "Orkkatteri Massive Fire Four Shops Gutted Vadakara Fire Force Water Shortage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386180/orkkatteri-massive-fire-four-shops-gutted-vadakara-fire-force"
published_at: "2026-10-08T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7d6e766a0b_orkkatteri-massive-fire-four-shops-gutted-vadakara-fire-force.jpg"
keywords: ["orkkatteri fire accident", "vadakara fire force", "eramala cooperative bank fire"]
---

# ഓർക്കാട്ടേരിയിൽ വൻ തീപ്പിടുത്തം, നാലോളം സ്ഥാപനങ്ങൾ കത്തിയമരുന്നു ; പാനൂർ, തലശേരി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക്...

> **Lead Summary:**  ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നു.

## Article Content

 ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെല്ലാം അടച്ചിരുന്നു.

ഏറാമല സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ നാല് സ്ഥാപനങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. തീപിടിത്തത്തിനിടെ കെട്ടിടത്തിലെ ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിക്കുന്നുണ്ട്.

തീപിടിത്തത്തെ തുടർന്ന് വടകരയിൽനിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ അഗ്നിരക്ഷാസേനയുടെ കൈവശമുണ്ടായിരുന്ന വെള്ളം തീർന്നു. ഇതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിട്ടു. തീ നിയന്ത്രണവിധേയമാക്കുന്നതിനായി മറ്റ് സ്ഥലങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകളും ഓർക്കാട്ടേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ കണക്ക്, തീ പൂർണമായി നിയന്ത്രണവിധേയമായോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

English Summary: Major fire in Orkkatteri, four establishments gutted; Panur, Thalassery fire force units to spot.A major fire broke out in Orkkatteri town in Eramala panchayat near Vadakara. Fire broke out in three-storey building opposite Eramala Cooperative Bank. Smoke was noticed from building around 8.30 pm on Thursday. At this time all establishments operating in building were closed.

Fire broke out in building housing Neethi Medical Store of Eramala Cooperative Bank, Eva Bride Fancy Store, Toy Mall, Kottakkal Arya Vaidya Sala. Fire spread to four establishments in building. Glasses in building are exploding during fire.

Following fire, two units of fire force from Vadakara reached spot and started efforts to extinguish fire. But soon after rescue operation started water in possession of fire force ran out. This hindered efforts to extinguish fire. Fire force units from other places have also left for Orkkatteri to bring fire under control. Information regarding cause of fire, account of damages, whether fire completely brought under control not available.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386180/orkkatteri-massive-fire-four-shops-gutted-vadakara-fire-force)