---
title: "കോടിയേരി ഈങ്ങയിൽ പീടിക മഞ്ജരി നാട്യ കലാലയം 35- ാം വാർഷിക നിറവിൽ."
english_title: "Kodiyeri Eengayil Peedika Manjari Natya Kalalayam 35th Anniversary Thalassery Town Hall"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386132/kodiyeri-manjari-natya-kalalayam-35th-anniversary-thalassery-townhall"
published_at: "2026-10-08T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac780085aa3f_kodiyeri-manjari-natya-kalalayam-35th-anniversary-thalassery-townhall.jpg"
keywords: []
---

# കോടിയേരി ഈങ്ങയിൽ പീടിക മഞ്ജരി നാട്യ കലാലയം 35- ാം വാർഷിക നിറവിൽ.

> **Lead Summary:** കോടിയേരി ഈങ്ങയിൽ പീടിക മഞ്ജരി നാട്യ കലാലയം 35- ാം വാർഷിക നിറവിൽ.വാർഷികാഘോഷ പരിപാടികൾ ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ തലശ്ശേരി നഗരസഭാ ടൗൺഹാളിൽ അരങ്ങേറുമെന്ന് സ്ഥാപന ഡയറക്ടർ കെ.പി. വത്സൻ മാസ്റ്റരും മറ്റ് ഭാരവാഹികളും തലശേരിയി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കോടിയേരി ഈങ്ങയിൽ പീടിക മഞ്ജരി നാട്യ കലാലയം 35- ാം വാർഷിക നിറവിൽ.വാർഷികാഘോഷ പരിപാടികൾ ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ തലശ്ശേരി നഗരസഭാ ടൗൺഹാളിൽ അരങ്ങേറുമെന്ന് സ്ഥാപന ഡയറക്ടർ കെ.പി. വത്സൻ മാസ്റ്റരും മറ്റ് ഭാരവാഹികളും തലശേരിയി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംഗിതാർച്ചന, സാംസ്കാരിക സമ്മേളനം, മജ്ജരി നാട്യ കലാലയത്തിലെ 120 ഓളം പഠിതാക്കൾ അവതരിപ്പിക്കുന്ന നൃത്തമഞ്ജരി, തുടങ്ങിയ  കലാവിരുന്നുകളാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. സാംസ്കാരിക സമ്മേളനം പ്രശസ്ത ചലച്ചിത്രപിന്നണി ഗായിക ചിത്ര അയ്യർ ഉത്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട്, കെ.കൃഷ്ണൻ, സിക്രട്ടറി എൻ.ശ്രീധന്യൻ, ഡയറക്ടർ ബിന്ദു വത്സൻ, നിർവ്വഹകസമിതി അംഗങ്ങളായ അശ്വതി റിനിൽ, എം.കെ.സുജ എന്നിവരും സംബന്ധിച്ചു.

English Summary: Kodiyeri Eengayil Peedika Manjari Natya Kalalayam in its 35th anniversary.Annual celebration programs will be held on Saturday from 2.30 pm at Thalassery Municipal Town Hall, said institution director K.P. Valsan Master and other office bearers at press conference in Thalassery.

Musical tribute, cultural conference, Nrithamanjari presented by around 120 learners of Manjari Natya Kalalayam and other artistic feasts will be presented on Saturday. Cultural conference will be inaugurated by famous film playback singer Chithra Iyer. Municipal Chairman Karayi Chandrasekharan will preside. President K. Krishnan, Secretary N. Sreedhanyan, Director Bindu Valsan, executive committee members Aswathi Rinil, M.K. Suja also attended press conference.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386132/kodiyeri-manjari-natya-kalalayam-35th-anniversary-thalassery-townhall)