---
title: "പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു"
english_title: "Payyanur Toddler Death Case 3 More Doctors Accused Baby Memorial Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386089/payyanur-toddler-death-baby-memorial-3-doctors-accused"
published_at: "2026-10-08T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95042b7ced9_payyannur-toddler-death-anesthesia-probe-delay-family-complaint.jpg"
keywords: []
---

# പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു

> **Lead Summary:** അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു. ആശുപത്രി ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്.

## Article Content

അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു. ആശുപത്രി ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് പ്രതി ചേർത്തത്.

മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ്. ചികിത്സാ പിഴവുണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ പ്രതി ചേർത്തിരുന്നു.

ഇക്കഴിഞ്ഞ ജൂലൈ 10ന് ആണ് അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ കുട്ടി മരിച്ചത്. ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് പരാതിയും നൽകിയിരുന്നു. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്നായിരുന്നു പയ്യന്നൂർ പൊലീസ് പറഞ്ഞിരുന്നത്.

English Summary:

Death of one-and-a-half-year-old in Payyanur; 3 more doctors of Baby Memorial Hospital added as accused.In incident of death of one-and-a-half-year-old Devansh Sourya of Payyanur after anesthesia was administered, 3 more doctors of Payyanur Baby Memorial Hospital were added as accused. Hospital RMO Dr. Freddy Joseph, Dr. Asha, Dr. Arathi were made accused.

Case charged under section of culpable homicide not amounting to murder. Action based on state-level expert committee report that there was medical negligence. Dr. Anjali who administered anesthesia to child was earlier made accused.

On July 10 child became unconscious after anesthesia was given and died. Family had earlier alleged slow pace in investigation into death of Devansh Sourya. They had met Health Minister K. Muraleedharan in person and complained. Payyanur police had said that non-receipt of state-level expert committee report was obstacle to making more doctors accused.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386089/payyanur-toddler-death-baby-memorial-3-doctors-accused)