---
title: "വടകര എം.ഡി.എം.എ കേസ്; അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിന് ജാമ്യം"
english_title: "Vadakara MDMA Financial Case Fifth Accused Jijil Kuriakose Bail High Court Payyoli Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386035/vadakara-mdma-financial-case-jijil-kuriakose-bail-payyoli-case-high-court"
published_at: "2026-10-08T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac720845f1ee_vadakara-mdma-financial-case-jijil-kuriakose-bail-payyoli-case-high-court.jpg"
keywords: ["vadakara mdma financial case", "jijil kuriakose bail high court", "payyoli police mdma case"]
---

# വടകര എം.ഡി.എം.എ കേസ്; അഞ്ചാം പ്രതി ജിജിൽ കുര്യാക്കോസിന് ജാമ്യം

> **Lead Summary:** വടകര: വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്, പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

## Article Content

വടകര: വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്, പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മെയ് 5-ന് മണിയൂർ തുറശേരി കടവിൽ നിന്ന് 13.56 ഗ്രാം എം.ഡി.എം.എയുമായി തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ മുഹമ്മദ് ഇർഫാൻ, ജിജിൽ കുര്യാക്കോസുമായി സാമ്പത്തിക ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയത്.

അധ്യാപികമാർ ഉൾപ്പെട്ട വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ജിജിൽ കുര്യാക്കോസിനെ, കോടതി അനുമതിയോടെയാണ് പയ്യോളി പൊലീസ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. വടകരയിലെ കേസിൽ കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നെങ്കിലും പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. നിലവിൽ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജിജിൽ കുര്യാക്കോസ് ജയിൽ മോചിതനാകും. ഇതോടെ ഈ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ച സ്ഥിതിയാണുള്ളത്

English Summary:

The Kerala High Court has granted bail to Jijil Kuriakose, the fifth accused in the Vadakara MDMA financial transaction case, in the Payyoli police case as well. On May 5, Payyoli police arrested Muhammed Irfan of Thekke Nellikkunnummal with 13.56 grams of MDMA from Maniyur Thurassery Kadavu. Subsequent investigation revealed accused Muhammed Irfan had financial transaction with Jijil Kuriakose. Jijil Kuriakose, who was in remand in Vadakara MDMA financial transaction case involving teachers, was arrested in this case by Payyoli police with court permission. Although he got bail last week in Vadakara case, he had not got bail in Payyoli police registered case. Now with bail in both cases, Jijil Kuriakose will be released from jail. With this, all accused arrested in this case have got bail.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386035/vadakara-mdma-financial-case-jijil-kuriakose-bail-payyoli-case-high-court)