---
title: "പാനൂർ നഗര മധ്യത്തിൽ  യാത്രക്കിടെ സ്കൂട്ടറിൽ നിന്നും തീയാളി ; കടവത്തൂർ സ്വദേശിയായ യുവാവ്  രക്ഷപ്പെട്ടത് തലനാരിഴക്ക്, സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു"
english_title: ": Panoor Scooter Fire Accident Koothuparamba Road Activa Burnt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386024/panoor-scooter-fire-accident-youth-narrow-escape-fire-force"
published_at: "2026-10-08T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac713592c2f8_panoor-scooter-fire-accident-youth-narrow.jpg"
keywords: ["panoor scooter fire", "activa fire koothuparamba road", "KL 58 H 4385 scooter burnt"]
---

# പാനൂർ നഗര മധ്യത്തിൽ  യാത്രക്കിടെ സ്കൂട്ടറിൽ നിന്നും തീയാളി ; കടവത്തൂർ സ്വദേശിയായ യുവാവ്  രക്ഷപ്പെട്ടത് തലനാരിഴക്ക്, സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു

> **Lead Summary:** പാനൂർ: പാനൂർ നഗര മധ്യത്തിൽ യാത്രക്കിടെ സ്കൂട്ടറിൽ നിന്നും തീയാളി .രാത്രി 10.45 ഓടെ കൂത്തുപറമ്പ് റോഡിലാണ് സംഭവം. കടവത്തൂർ സ്വദേശി ഷഹ്സാദ് ഓടിച്ചിരുന്ന KL 58 H 4385 നമ്പർ ആക്ടീവ സ്കൂട്ടറിൽ നിന്നും പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഉടൻ സ്കൂട്ടർ നിർത്തി ഷഹ്സാദ് ഓടിമാറുകയായിരുന്നു.

## Article Content

പാനൂർ: പാനൂർ നഗര മധ്യത്തിൽ യാത്രക്കിടെ സ്കൂട്ടറിൽ നിന്നും തീയാളി .രാത്രി 10.45 ഓടെ കൂത്തുപറമ്പ് റോഡിലാണ് സംഭവം. കടവത്തൂർ സ്വദേശി ഷഹ്സാദ് ഓടിച്ചിരുന്ന KL 58 H 4385 നമ്പർ ആക്ടീവ സ്കൂട്ടറിൽ നിന്നും പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ഉടൻ സ്കൂട്ടർ നിർത്തി ഷഹ്സാദ് ഓടിമാറുകയായിരുന്നു.

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തി നശിച്ചിരുന്നു. സീനിയർ ഫയർ ഓഫീസർ ടി.പി ജിജേഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.ആർ സോജു, എം. ഷിമിത്ത്, എ.പി വിനീഷ്, പി.രാഹുൽ, ഡ്രൈവർമാരായ കെ.ബിജു, ടി. അനിൽകുമാർ എന്നിവർ ചേർന്ന് തീയണച്ചു. കടവത്തൂർ സ്വദേശിയായ മുഹമ്മദ് ഷക്കീലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. ഷോർട്ട് സർക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

English Summary: Scooter catches fire while traveling in middle of Panoor town, youth from Kadavathur narrowly escaped, scooter completely gutted. Incident at around 10.45 pm on Koothuparamba Road. Activa scooter KL 58 H 4385 driven by Shahzad suddenly caught fire. He stopped scooter and ran away. Fire force reached spot immediately and extinguished fire but scooter was completely burnt. Fire extinguished under leadership of Senior Fire Officer TP Jijesh by officers PR Soju, M Shimith, AP Vineesh, P Rahul and drivers K Biju, T Anilkumar. Scooter owned by Muhammed Shakeel from Kadavathur. Short circuit suspected as primary cause.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386024/panoor-scooter-fire-accident-youth-narrow-escape-fire-force)