---
title: "ഓണം ബമ്പറിൽ ട്വിസ്റ്റോ..? ;  അടിച്ചത് തനിക്കാണെന്നും, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ടെന്നും തമിഴ്നാട് സ്വദേശിയുടെ   അവകാശവാദം."
english_title: "Thiruvonam Bumper Winner Claim Tamil Nadu Native Sadhiq Palakkad SP Office Ticket Lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385991/iruvonam-bumper-real-winner-claim-tamilnadu-sadhiq-palakkad-sp-office"
published_at: "2026-10-07T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5ea31e856b_onam-bumper-30-crore-winner-submits-ticket-anonymous-taliparamba.jpg"
keywords: [": thiruvonam bumper claim", "thiruvonam bumper ticket TL 360615", "tamil nadu sadhiq palakkad lottery claim"]
---

# ഓണം ബമ്പറിൽ ട്വിസ്റ്റോ..? ;  അടിച്ചത് തനിക്കാണെന്നും, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ടെന്നും തമിഴ്നാട് സ്വദേശിയുടെ   അവകാശവാദം.

> **Lead Summary:** തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി. പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്.

## Article Content

തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി. പാലക്കാട് എസ്പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്.

യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. റ്റിഎൽ 360615 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പര്‍ ലഭിച്ചത്.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്നാണ് ലഭിച്ച വിവരം. ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് പണം കൈപ്പറ്റുകയും ചെയ്തതായി സ്ഥിരീകരണമുണ്ട്. അതിനിടിയിലാണ് ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.

തമിഴ്നാട് സ്വദേശിയായ സാദിഖ് എന്നയാളാണ് പാലക്കാട് എസ് പി ഓഫീസിനെ സമീപിച്ചിരിക്കുന്നത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് എടുത്തെന്നും താനാണ് ശരിക്കുള്ള ഭാഗ്യശാലി എന്നുമാണ് ഇയാളുടെ അവകാശവാദം.

English Summary: Claiming to be real lucky winner of Thiruvonam Bumper, Tamil Nadu native approaches police. Sadhiq reached Palakkad SP Office claiming ticket was lost but he has photo on mobile phone. Thiruvonam Bumper this time went to ticket TL 360615. Information received is prize is for ticket sold at Thaliparamba in Kannur district. Confirmation exists that winner approached lottery department and claimed money. Meanwhile twist occurred. Tamil Nadu native Sadhiq approached Palakkad SP Office claiming he bought ticket from Palakkad railway station and he is the real lucky winner.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385991/iruvonam-bumper-real-winner-claim-tamilnadu-sadhiq-palakkad-sp-office)