---
title: "പെന്‍ഷന് എസി പ്രശ്‌നമാകില്ലെന്ന സുപ്രധാന തീരുമാനവുമായി സർക്കാർ ; ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് എസിയും ചെറുവാഹനങ്ങളും ഒഴിവാക്കി"
english_title: "Kerala Welfare Pension AC Small Vehicles Excluded Eligibility Criteria Government Decision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385974/welfare-pension-eligibility-ac-small-vehicles-excluded-kerala-government"
published_at: "2026-10-07T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6584770bea_Untitled-15_copy.jpg"
keywords: []
---

# പെന്‍ഷന് എസി പ്രശ്‌നമാകില്ലെന്ന സുപ്രധാന തീരുമാനവുമായി സർക്കാർ ; ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് എസിയും ചെറുവാഹനങ്ങളും ഒഴിവാക്കി

> **Lead Summary:** സാധാരണക്കാര്‍ക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി.1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനേ തുടര്‍ന്നാണ് നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്.

## Article Content

സാധാരണക്കാര്‍ക്ക് ആശ്വാസമായി ക്ഷേമപെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡത്തില്‍ നിന്ന് വീട്ടിലെ എയര്‍ കണ്ടിഷന്‍ ഒഴിവാക്കി.1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ബാധകമാകില്ല. ഇവ രണ്ടും മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതിനേ തുടര്‍ന്നാണ് നീക്കം. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്.

രോഗികളടക്കമുള്ള വീടുകളില്‍ പലപ്പോഴും എയര്‍ കണ്ടീഷന്‍ ചെയ്യാറുണ്ട്. 1000 സിസിയില്‍ താഴെയുള്ള കാറുകള്‍ ഉള്ളതിന്റെ പേരിലും വീട്ടിലെ വയോജനങ്ങള്‍ക്ക് ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളില്‍ പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷയുമാണ് ഉള്‍പ്പെടുക.

സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് നേരത്തെ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ ടി പി അഷ്‌റഫ് അലി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയായാണ് കാലോചിതമായി പരിഷ്‌കരിക്കുന്ന സൂചന നല്‍കിയത്.

English Summary:

In major relief for common people government decided to exclude air conditioner at home from welfare pension eligibility criteria. Vehicles below 1000 CC also will not be considered. Move follows strong demand to exclude both from criteria. Local Self Government Department announced decision. Often houses including patients have AC. Elderly were being denied welfare pension due to owning cars below 1000 CC. Vehicles below 1000 CC mainly include small cars and autorickshaws. Chief Minister had earlier informed in Assembly that criteria for social welfare pensions will be revised timely. Indication given as reply to submission raised by MLA TP Ashraf Ali in June.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385974/welfare-pension-eligibility-ac-small-vehicles-excluded-kerala-government)