---
title: "സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കണ്ണൂരിൽ നിന്ന് വിദ്യാർത്ഥിനിയുടെ പരാതി ; പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി"
english_title: "Kannur Student Complaint School Bag Heavy Chief Minister Response PachenI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385884/kannur-student-complaint-school-bag-weight-cm-reply-pacheni-nashwa-liba"
published_at: "2026-10-07T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5da96674a7_kannur-student-complaint-school-bag-weight-cm-reply-pacheni-nashwa-liba.jpg"
keywords: ["school bag weight complaint kerala", "kannur pachenI student nashwa liba", "cm reply school bag"]
---

# സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കണ്ണൂരിൽ നിന്ന് വിദ്യാർത്ഥിനിയുടെ പരാതി ; പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

> **Lead Summary:** സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കാണിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭാരം കുറക്കുന്നകാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ മറുപടി. പാച്ചേനി ഗവ. ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നഷ്‌വ ലിബയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

## Article Content

സ്കൂൾ ബാഗിന്റെ ഭാരം താങ്ങാനാവുന്നില്ലെന്ന് കാണിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഭാരം കുറക്കുന്നകാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ മറുപടി. പാച്ചേനി ഗവ. ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നഷ്‌വ ലിബയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് നാല് കിലോ മീറ്റർ ദൂരമുണ്ടെന്നും ബസിലാണ് സ്കൂ‌ളി ലേക്ക് പോവുകയും, വരികയും ചെയ്യുന്ന തെന്നും ബസ്സ്റ്റോപ്പിലേക്കും അവിടെ നിന്ന് സ്‌കൂളിലേക്കും ഒട്ടേറെ ദൂരം നടക്കേണ്ടതുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാ ദിവസത്തെയും ടൈംടേബിൾ അനുസരിച്ചുള്ള പുസ്‌തകങ്ങൾ മാത്രമെടുത്താൽ പോലും ബാഗിന് വലിയ ഭാരമാണ് അനുഭവപ്പെടുന്നത്. ഇത് വിദ്യാർത്ഥികൾക്ക് കടുത്ത ആരോഗ്യ പ്രശനമുണ്ടാക്കുന്നുവെന്ന് വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാണ് സ്കൂ‌ൾ ബാഗിന്റെ ഭാരം നിജപ്പെടുത്തുന്നതുസംബന്ധിച്ച് എസ്.സി.ഇ. ആർ.ടി തയ്യാറാക്കിയ മാർഗരേഖ നിലവിൽ സർക്കാർ പരിഗണനയിലാണെന്ന മറുപടി നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385884/kannur-student-complaint-school-bag-weight-cm-reply-pacheni-nashwa-liba)