---
title: "പിണറായിയിൽ കള്ളാണെന്നറിയാതെ ഒഴുക്കി കളഞ്ഞ് കന്നാസുമായി സ്ഥലം വിട്ട അസം സ്വദേശികളായ ദമ്പതികൾ പിടിച്ചത് മുട്ടൻ പുലിവാൽ...!"
english_title: "Assam Couple Mistook Toddy For Waste Emptied Can In Pinarayi Pays Compensation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385878/pinarayi-assam-couple-toddy-can-incident-compensation"
published_at: "2026-10-07T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5d25d9a2c2_pinarayi-assam-couple-toddy-can-incident-compensation.jpg"
keywords: []
---

# പിണറായിയിൽ കള്ളാണെന്നറിയാതെ ഒഴുക്കി കളഞ്ഞ് കന്നാസുമായി സ്ഥലം വിട്ട അസം സ്വദേശികളായ ദമ്പതികൾ പിടിച്ചത് മുട്ടൻ പുലിവാൽ...!

> **Lead Summary:** പിണറായി; നാടുനീളെ സൈക്കിളിൽ കറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുകയായിരുന്നു അസം സ്വദേശികളായ ദമ്പതികൾ. അങ്ങനെ പോകുമ്പോഴാണ് പ്ലാസ്റ്റിക്ക് കന്നാസുകൾ റോഡിൽ കണ്ടത്. പ്ലാസ്റ്റിക്ക് കന്നാസിലുള്ളതു കള്ളാണെന്നറിയാതെ ഒഴുക്കിക്കളഞ്ഞ ശേഷം അതുമായി ദമ്പതികൾ സ്ഥലം വിട്ടു. എടക്കടവിൽനിന്നു

## Article Content

പിണറായി; നാടുനീളെ സൈക്കിളിൽ കറങ്ങി പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുകയായിരുന്നു അസം സ്വദേശികളായ ദമ്പതികൾ. അങ്ങനെ പോകുമ്പോഴാണ് പ്ലാസ്റ്റിക്ക് കന്നാസുകൾ റോഡിൽ കണ്ടത്. പ്ലാസ്റ്റിക്ക് കന്നാസിലുള്ളതു കള്ളാണെന്നറിയാതെ ഒഴുക്കിക്കളഞ്ഞ ശേഷം അതുമായി ദമ്പതികൾ സ്ഥലം വിട്ടു. എടക്കടവിൽനിന്നു

ചെത്തിയെടുത്തു ഷാപ്പിലേക്കു നൽകാനായി കന്നാസിൽ നിറച്ചുവച്ച കള്ളാണ് അസം സ്വദേശികളായ ദമ്പതികൾ പുറത്തേക്ക് ഒഴുക്കികളഞ്ഞത്. തുണ്ടിക്കണ്ടി കെട്ടിലെ ചാലിൽ പ്രകാശന്റെ 10 ലീറ്റർ കള്ളാണ് ഇങ്ങനെ നഷ്ടമായത്. പ്രകാശൻ തെങ്ങിൽ കള്ളെടുക്കാൻ കയറിയപ്പോൾ മറ്റൊരു ചെത്തുതൊഴിലാളിയാണു കള്ള് നിലത്ത് ഒഴുക്കിയതായി കണ്ടത്.

അന്വേഷണത്തിൽ നഷ്ടപ്പെട്ട കന്നാസ് പിണറായി ടൗണിൽവച്ചു സൈക്കിൾ റിക്ഷ യിൽ പോവുന്ന ആക്രിക്കാരുടെ ചാക്കിൽനിന്നു കണ്ടെത്തി.പൊലീസിൽ വിവരമറിയിച്ചതി നെത്തുടർന്ന് പൊലീസ് സ്ഥത്തെത്തി. തുടർന്ന് കള്ളിന്റെ വിലയായി 1500 രൂപ ചെത്തുതൊഴിലാ ളിക്കു നൽകി ആക്രിക്കാരായ ദമ്പതികൾ തടിയൂരി.

English Summary:

In Pinarayi, Assam native couple collecting plastic bottles on cycle found plastic cans on roadside containing toddy and unknowingly poured it away and took cans. The toddy was 10 litres collected at Edakkadavu by toddy tapper Prakashan of Thundikkandi Ketti Chalil for supply to toddy shop. Another tapper noticed toddy poured on ground when Prakashan climbed tree. Lost can traced to couple's sack in cycle rickshaw at Pinarayi town. Police informed, couple paid Rs 1500 as cost of toddy to tapper and escaped trouble.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385878/pinarayi-assam-couple-toddy-can-incident-compensation)