---
title: "കൊളവല്ലൂരിനെ നടുക്കി ശക്തമായ ഇടിമിന്നൽ ; വീടിന് വൻനാശനഷ്ടം, വീട്ടുകാരി തലനാരിഴക്ക് രക്ഷപ്പെട്ടു"
english_title: "Lightning Strike Damages House In Kolavallur Woman Narrow Escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385816/kolavallur-lightning-strike-house-damage-bindu-escape"
published_at: "2026-10-06T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac50754141ac_kolavallur-lightning-strike-house-damage.jpg"
keywords: ["kolavallur lightning strike", "house damage lightning", "kerala thunderstorm"]
---

# കൊളവല്ലൂരിനെ നടുക്കി ശക്തമായ ഇടിമിന്നൽ ; വീടിന് വൻനാശനഷ്ടം, വീട്ടുകാരി തലനാരിഴക്ക് രക്ഷപ്പെട്ടു

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂരിൽ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പെട്ടിന്റവിട ബിന്ദുവിന്റെ വീടിനാണ് ഇടിമിന്നലിൽ വൻ നാശനഷ്ടമുണ്ടായത്. സന്ധ്യയോടെയായിരുന്നു അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്.

## Article Content

കൊളവല്ലൂർ: കൊളവല്ലൂരിൽ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പെട്ടിന്റവിട ബിന്ദുവിന്റെ വീടിനാണ് ഇടിമിന്നലിൽ വൻ നാശനഷ്ടമുണ്ടായത്. സന്ധ്യയോടെയായിരുന്നു അപ്രതീക്ഷിതമായി ശക്തമായ ഇടിമിന്നലുണ്ടായത്.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ചുമരുകളിൽ വിള്ളലുണ്ടായി. വീട്ടിനുള്ളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ നശിച്ചു. ഫ്യൂസ് ഉൾപ്പെടെയുള്ള വൈദ്യുതി വയറിങ്ങിന്റെ ഭാഗങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. വീടിന്റെ വിവിധ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇടിമിന്നൽ സംഭവിക്കുമ്പോൾ ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയ ദുരന്തമാണ് ഒഴിവായത്.

അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ ഇടിമിന്നൽ പ്രദേശവാസികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സന്ധ്യാസമയത്ത് തന്നെ ഉണ്ടായ ശക്തമായ മിന്നലും ഇടിയും സമീപവാസികളെയും ഭീതിയിലാക്കി. വീടിന് നേരിട്ട് ഇടിമിന്നലേറ്റതിന്റെ ആഘാതം പ്രദേശത്താകെ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

തുലാമാസം വരാനിരിക്കെ കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നതിനിടെയാണ് കൊളവല്ലൂരിൽ ശക്തമായ ഇടിമിന്നലുണ്ടായത്. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇടിമിന്നൽ സമയത്ത് വീടിനുള്ളിലും പുറത്തും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ട സാഹചര്യമാണെന്നും പ്രദേശവാസികൾ പറയുന്നു.

English Summary:

Strong lightning strike shook Kolavallur damaging house of Pettintavida Bindu partially. Walls cracked, electronic equipment destroyed, wiring and fuse scattered. Bindu alone was home at time and had narrow escape from injury. Lightning in evening created panic among locals. Incident comes amid weather changes ahead of Thulam month, residents worried about more thunderstorms and urge precautions during lightning.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385816/kolavallur-lightning-strike-house-damage-bindu-escape)