---
title: "തൃപ്പങ്ങോട്ടൂരിൽ പോഷൻ മാ പോഷൻ റാലി നടത്തി."
english_title: "Poshan Ma Poshan Rally Held At Thrippangottur ICDS Closing Event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385783/poshan-ma-rally-thrippangottur-icds-closing"
published_at: "2026-10-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4c3235328b_poshan-ma-rally-thrippangottur-icds-closing.jpg"
keywords: ["poshan rally thrippangottur", "icds kuthuparamba", "poshan ma 2026"]
---

# തൃപ്പങ്ങോട്ടൂരിൽ പോഷൻ മാ പോഷൻ റാലി നടത്തി.

> **Lead Summary:** തൃപങ്ങോട്ടൂർ: ജില്ലാതല ഐസിഡിഎസ് സെൽ കൂത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷൻ മാ 2026 ഐസി ഡി എസ് തല സമാപനത്തോടനുബന്ധിച്ച് പോഷൻ റാലി സംഘടിപ്പിച്ചു തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു

## Article Content

തൃപങ്ങോട്ടൂർ: ജില്ലാതല ഐസിഡിഎസ് സെൽ കൂത്തുപറമ്പ് അഡീഷണൽ ഐസിഡിഎസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോഷൻ മാ 2026 ഐസി ഡി എസ് തല സമാപനത്തോടനുബന്ധിച്ച് പോഷൻ റാലി സംഘടിപ്പിച്ചു തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു

തുടർന്ന് നടന്ന സമാപനപരിപാടി കൂത്തു പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് അരൂൾ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിജയികൾക്ക് കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കല്യാടൻ സമ്മാനം വിതരണം ചെയ്തു.പരിപാടിയിൽ തൃപങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രേയ ബാലൻ അദ്ധ്യക്ഷത വഹിച്ചു. ബിജിഷ കെ കൂത്തു പറമ്പ ബ്ലോക്ക്

പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പവിത്രൻ പി കൂത്തുപറമ്പ ബ്ലോക്ക് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, മുഹമ്മദ് വി.പി തുപ്രങ്ങോട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ഉഷ എം ബ്ലോക്ക് മെമ്പർ , മുനീറ സുഹൈൽ ബ്ലോക്ക് മെമ്പർ , പവിത്രൻ സി. എൻ , സമദ് അറക്കൽ, എ. കെ. അജയൻ, (മെമ്പർ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്) എന്നിവർ സംസാരിച്ചു.

ശിശുവികസന പദ്ധതി ഓഫീസർ ജിൻസി മോൾ ജോർജ് കെ സ്വാഗതവും ഐസി ഡി എസ് സൂപ്പർ വൈസർ റോഷ്‌നി ഊരാളിക്കണ്ടി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385783/poshan-ma-rally-thrippangottur-icds-closing)