---
title: "ചമ്പാട് ആശങ്കക്ക് വിരാമമായില്ല ;  പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക്  കുത്തിയൊഴുകുന്നത് തുടരുന്നു, കാഴ്ചക്കാരേറുന്നു, ലിറ്ററുകണക്കിന് വെള്ളം പാഴാകുന്ന സങ്കടത്തിൽ നാട്ടുകാർ"
english_title: "Champad Water Gushing From Private Land Mystery Continues"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385755/champad-water-gushing-mystery-continues-panoor"
published_at: "2026-10-06T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4a9ece0ac7_champad-water-gushing-mystery-continues-panoor.jpg"
keywords: ["champad water mystery", "panoor news", "water gushing road"]
---

# ചമ്പാട് ആശങ്കക്ക് വിരാമമായില്ല ;  പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക്  കുത്തിയൊഴുകുന്നത് തുടരുന്നു, കാഴ്ചക്കാരേറുന്നു, ലിറ്ററുകണക്കിന് വെള്ളം പാഴാകുന്ന സങ്കടത്തിൽ നാട്ടുകാർ

> **Lead Summary:** ചമ്പാട്: തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതലാണ് ചമ്പാട് മനയത്തു വയലിൽ ഹനീഫയുടെ പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശത്ത് അത്ഭുതവും ആശങ്കയും ഉടലെടുത്തു. സാധാരണയായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമല്ലാത്തതിനാൽ അപ്രതീക്ഷിതമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചതിന്റെ കാരണം സംബന്ധിച്ച് നാട്ടുകാർക്കിടയിൽ പലതരത്തിലുള്ള സംസാരവും ഉയർന്നു. പറമ്പിൽ വീടൊ, കിണറൊ, ഇല്ല.

## Article Content

ചമ്പാട്: തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതലാണ് ചമ്പാട് മനയത്തു വയലിൽ ഹനീഫയുടെ പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയത്. ഇതോടെ പ്രദേശത്ത് അത്ഭുതവും ആശങ്കയും ഉടലെടുത്തു. സാധാരണയായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമല്ലാത്തതിനാൽ അപ്രതീക്ഷിതമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചതിന്റെ കാരണം സംബന്ധിച്ച് നാട്ടുകാർക്കിടയിൽ പലതരത്തിലുള്ള സംസാരവും ഉയർന്നു. പറമ്പിൽ വീടൊ, കിണറൊ, ഇല്ല.

പ്രതിഭാസത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എവിടെയെങ്കിലും പൈപ്പ് പൊട്ടിയതാകാമെന്ന നിഗമനത്തിലാണ് വാട്ടർ അതോറിറ്റി വകുപ്പ്. ഇത് കണ്ടെത്തുന്നതിനായി പ്രദേശത്തേക്കുള്ള ജലവിതരണം താല്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. എന്നിട്ടും വെള്ളമൊഴുകുന്നത് തുടരുകയാണ്. ഭൂഗർഭജലത്തിന്റെ സമ്മർദം, മണ്ണിനടിയിലെ ജലസ്രോതസ്സിന്റെ സാന്നിധ്യം തുടങ്ങിയ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം.എന്നാൽ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

വിവരമറിഞ്ഞ് ഉടൻ തന്നെ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, വാർഡംഗങ്ങളായ നസീർ ഇടവലത്ത്, കെ.പി. ലീല ടീച്ചർ, വിദ്യാഭവൻ പ്രിൻസിപ്പൽ കെ. സതീശൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ജിയോളജി വകുപ്പിനും വിവരം നൽകിയിരുന്നു. എന്നിട്ടും കൃത്യമായൊരു പ്രശ്ന പരിഹാരത്തിനിതേവരെ കഴിഞ്ഞിട്ടില്ല. കത്തുന്ന വേനൽക്കാലം വരാനിരിക്കെ കൺമുന്നിൽ ലിറ്ററുകണക്കിന് വെള്ളം പാഴായിപ്പോകുന്നത് കണ്ട് നിൽക്കേണ്ട ഗതികേടിലാണ് ചമ്പാട്ടുകാർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385755/champad-water-gushing-mystery-continues-panoor)