---
title: "അനധികൃത മണൽ കടത്ത്; ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു"
english_title: "Illegal Sand Smuggling Lorry Seized Taliparamba Driver Flees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385741/illegal-sand-lorry-seized-taliparamba-driver-escapes"
published_at: "2026-10-06T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4963613fae_illegal-sand-lorry-seized-taliparamba-driver-escapes.jpg"
keywords: ["taliparamba sand smuggling", "illegal sand lorry", "kannur police"]
---

# അനധികൃത മണൽ കടത്ത്; ലോറി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു

> **Lead Summary:** തളിപ്പറമ്പ്: അനധികൃത മണൽ കടത്ത് നടത്തിയ ലോറി പോലീസ് പരിശോധനയ്ക്കിടെ ഡ്രൈവർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ മിഥുൻ ലാൽ കെ കെ, ഡ്രൈവർ സി പി ഒ രമേശ്, എ എസ് ഐ ജി അനിതകുമാരി എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇന്ന് പുലർച്ചെ പന്ത്രണ്ട് പതിനഞ്ചിന് ധർമശാല റോഡ് ജങ്ഷനിൽ വെച്ച് ധർമശാല ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ അമ്പത്തിയേഴ് ബി എഴുപത്തിരണ്ട് അൻപത് നമ്പർ ടിപ്പർ ലോറി പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ലോറി നിർത്താതെ മോറാഴ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

## Article Content

തളിപ്പറമ്പ്: അനധികൃത മണൽ കടത്ത് നടത്തിയ ലോറി പോലീസ് പരിശോധനയ്ക്കിടെ ഡ്രൈവർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എസ് ഐ മിഥുൻ ലാൽ കെ കെ, ഡ്രൈവർ സി പി ഒ രമേശ്, എ എസ് ഐ ജി അനിതകുമാരി എന്നിവർ ചേർന്ന് സ്റ്റേഷൻ പരിധിയിൽ രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഇന്ന് പുലർച്ചെ പന്ത്രണ്ട് പതിനഞ്ചിന് ധർമശാല റോഡ് ജങ്ഷനിൽ വെച്ച് ധർമശാല ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ അമ്പത്തിയേഴ് ബി എഴുപത്തിരണ്ട് അൻപത് നമ്പർ ടിപ്പർ ലോറി പോലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ലോറി നിർത്താതെ മോറാഴ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

തുടർന്ന് പുഴ മണലാണ് ലോറിയിൽ ഉള്ളതെന്ന് കണ്ടെത്തി. പോലീസ് പരിശോധന തുടരുന്നതിനിടെ താഴെ ബക്കളം പോക്കറ്റ് റോഡിൽ എത്തിയപ്പോൾ റോഡരികിലുള്ള ഒഴിഞ്ഞ പറമ്പിൽ ഡ്രൈവർ മണൽ ഇറക്കുന്നത് കണ്ടു. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ കേസെടുത്തു.

English Summary:

In Taliparamba, a lorry carrying illegal river sand fled during police checking. Early morning at 12:15 AM, police at Dharmashala Road junction signaled KL 57 B 7250 tipper lorry coming from Dharmashala to stop, but it sped towards Morazha. Later found unloading sand at Thazhe Bakkalam pocket road, driver abandoned vehicle and fled on seeing police. Team led by SI Mithun Lal KK, CPO Ramesh, ASI G Anithakumari. Lorry seized, case registered against driver.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385741/illegal-sand-lorry-seized-taliparamba-driver-escapes)