---
title: "യുവജനതാദൾ ജില്ലാ പ്രസിഡണ്ടായ അധ്യാപകനെ വീട്ടിൽ കയറി മർദിച്ച സംഭവം ; പ്രതിയെ ചൊക്ലി പൊലീസ് പിടികൂടി"
english_title: "Yuva Janata Dal District President Attacked Accused Arrested By Chokli Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385671/chokli-police-arrest-attack-yuva-janata-dal-president-teacher"
published_at: "2026-10-05T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3dc44e7edc_chokli-police-arrest-attack-yuva-janata-dal-president-teacher.jpg"
keywords: []
---

# യുവജനതാദൾ ജില്ലാ പ്രസിഡണ്ടായ അധ്യാപകനെ വീട്ടിൽ കയറി മർദിച്ച സംഭവം ; പ്രതിയെ ചൊക്ലി പൊലീസ് പിടികൂടി

> **Lead Summary:** പാനൂർ: യുവ ജനതാദൾ ജില്ലാ പ്രസിഡന്റും, പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപകനുമായ കണ്ണം വള്ളിയിലെ വി.പി യദു കൃഷ്ണയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ പ്രതി ചൊക്ലി പൊലിസിന്റെ പിടിയിൽ. അയൽവാസി കൂടിയായ കണ്ടേമ്പത്ത് കെ.പി മുരളിയെയാണ് ചൊക്ലി പൊലിസ് അറസ്റ്റ് ചെയ്തത്.

## Article Content

പാനൂർ: യുവ ജനതാദൾ ജില്ലാ പ്രസിഡന്റും, പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗം അധ്യാപകനുമായ കണ്ണം വള്ളിയിലെ വി.പി യദു കൃഷ്ണയെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ പ്രതി ചൊക്ലി പൊലിസിന്റെ പിടിയിൽ. അയൽവാസി കൂടിയായ കണ്ടേമ്പത്ത് കെ.പി മുരളിയെയാണ് ചൊക്ലി പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരുക്കേറ്റ യദുകൃഷ്ണയെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ബി.എൻ.എസ് 126(2), 115(2), 118(1), 361(2), 329(4) വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ്സ്‌ മജിട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

English Summary:

In the case of assaulting Yuva Janata Dal district president and PR Memorial HSS teacher V.P. Yadukrishna at his house in Kannamvalli, Chokli police arrested the accused. The accused is neighbour Kandembath K.P. Murali. The incident happened the other evening and injured Yadukrishna sought hospital treatment. Police registered case under BNS sections 126(2), 115(2), 118(1), 361(2), 329(4). The accused was produced before Thalassery First Class Magistrate Court and remanded for two weeks.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385671/chokli-police-arrest-attack-yuva-janata-dal-president-teacher)