---
title: "അബ്ദുള്ള പുത്തൂരിന് പുതിയ നിയോഗം ;  കൂത്തുപറമ്പ് ബി.പി.സി.യായി  ചുമതലയേറ്റു."
english_title: "Abdulla Puthur Takes Charge As Kuthuparamba BPC"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385664/abdulla-puthur-kuthuparamba-bpc-charge"
published_at: "2026-10-05T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3cc85d21f1_abdulla-puthur-kuthuparamba-bpc.jpg"
keywords: ["kuthuparamba", "bpc", "abdulla puthur", "Panoor"]
---

# അബ്ദുള്ള പുത്തൂരിന് പുതിയ നിയോഗം ;  കൂത്തുപറമ്പ് ബി.പി.സി.യായി  ചുമതലയേറ്റു.

> **Lead Summary:** പുത്തൂർ: കൂത്തുപറമ്പ് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററായി അബ്ദുള്ള പുത്തൂർ ചുമതലയേറ്റു.ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി. സ്കൂൾ അധ്യാപകനും കൗൺസിലറുമായ അബ്ദുള്ള പുത്തൂർ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.

## Article Content

പുത്തൂർ: കൂത്തുപറമ്പ് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററായി അബ്ദുള്ള പുത്തൂർ ചുമതലയേറ്റു.ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി. സ്കൂൾ അധ്യാപകനും കൗൺസിലറുമായ അബ്ദുള്ള പുത്തൂർ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.

അധ്യാപന രംഗത്തെയും സാമൂഹിക പ്രവർത്തന മേഖലയിലെയും അനുഭവസമ്പത്തുമായാണ് അബ്ദുള്ള പുത്തൂർ പുതിയ ചുമതലയിലെത്തുന്നത്.ചുമതലയേൽക്കൽ ചടങ്ങിൽ അധ്യാപക സംഘടനാ നേതാക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

തേജസ് മുകുന്ദ്, ശശീന്ദ്രൻ പാട്യം, കെ.എൻ.പി. റയീസ്, രാഗേഷ് തില്ലങ്കേരി, നൗഫൽ മെരുവമ്പായി, എ.പി. രജീഷ്, ടി.ജി. വിപിൻ കുമാർ, യു.കെ. സമീർ, ഇ.പി. സാലിഹ്, മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

Abdulla Puthur has taken charge as Kuthuparamba Block Project Coordinator. He is a teacher at Chendayad Abdurahman Memorial UP School, counselor and noted motivational speaker. His experience in teaching and social work is highlighted. Teacher organization leaders and friends including Thejas Mukund, Saseendran Patyam, KNP Raees, Ragesh Thillankery, Noufal Meruvambayi, AP Rajeesh, TG Vipin Kumar, UK Sameer, EP Salih, Muhammed Ali Master attended the charge-taking ceremony.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385664/abdulla-puthur-kuthuparamba-bpc-charge)