---
title: "കെ.സുധാകരൻ എം പിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിക്കെതിരെയെന്ന്  വ്യാജ പ്രചരണം ; കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Fake Post Using K Sudhakaran MP Photo Kannur Cyber Crime Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385663/fake-post-k-sudhakaran-photo-cyber-crime-probe-kannur"
published_at: "2026-10-05T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3c8b3a6b45_fake-post-k-sudhakaran-photo-cyber-crime-probe-kannur.jpg"
keywords: []
---

# കെ.സുധാകരൻ എം പിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിക്കെതിരെയെന്ന്  വ്യാജ പ്രചരണം ; കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.സുധാകരൻ എം.പിയു ടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. ഇതേ തുടർന്ന് അക്കൗണ്ട് ഉടമക്കെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജീവ് പി ആർ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

## Article Content

കണ്ണൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.സുധാകരൻ എം.പിയു ടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. ഇതേ തുടർന്ന് അക്കൗണ്ട് ഉടമക്കെതിരെ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജീവ് പി ആർ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

'മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് സതീശനെ എത്രയും പെട്ടന്ന് മാറ്റണം. ഇല്ലെങ്കിൽ ജനങ്ങൾ കോൺഗ്രസുകാരെ ചീമുട്ട എറിയുന്ന സ്ഥിതിയിലേക്ക് പോവും' എന്ന തരത്തിൽ സുധാക രൻ പോസ്റ്റ് ചെയ്ത താണെന്ന് തോന്നിപ്പിക്കുന്ന വ്യാജ പോസ്റ്ററാണ് ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്.

ഇതുവഴി കെ.സുധാ കരൻ എം.പിയെ അപമാനിക്കുന്നതിനും പൊതുജനങ്ങൾക്കിട യിലും കോൺഗ്രസ് പ്രവർത്തകർക്കിടയി ലും അവമതിപ്പുണ്ടാക്കാനും ലഹള ഉണ്ടാക്കാനും ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

കേരള പോലീസ് ആസ്ഥാ നത്ത് നിന്ന് ഇ മെയിലായിലഭിച്ച സുധാകരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം ഇൻസ്പെക്ടർ കെ.വി.മഹേഷാണ് കേസ് രജിസ്റ്റർ ചെയ്‌തത്. വി. ഡി. സതീശനെതിരെ കെ.സുധാകരനെന്ന പ്രചരണത്തിനിടയിൽ വന്ന വ്യാജ പരാമർശനം ഏറെ വിവാദമുയർത്തിയിരുന്നു.

തൻ്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രസ്‌താവന പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുധാകരൻ നേരത്തെ ആഭ്യന്ത ര മന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യാജപ്രചാരണത്തിൻ്റെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കണ മെന്നായിരുന്നു ആവശ്യം. താൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശങ്ങളും പോസ്റ്ററുകളും അടിസ്ഥാനരഹി തവും വസ്‌തുതാവിരുദ്ധവു മാണെന്ന് സുധാകരൻ വ്യക്തമാക്കി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ബോധപൂർവമായ ശ്ര മമാണ് ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വ്യാജവാർത്താ പ്രചാ രണവും വ്യക്തിഹത്യയും രാഷ്ടീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാ കില്ലെന്നും അഭിപ്രായ സ്വാതന്ത്രത്തിൻ്റെ മറവിൽ നിയമവിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

English Summary:

Kannur Cyber Crime Police has registered a case and started probe into fake Facebook post misusing Congress leader K. Sudhakaran MP's photo. The post on account named Rajeev P R Rajeev falsely showed Sudhakaran demanding removal of V.D. Satheesan from opposition leader post with derogatory remarks. FIR says attempt was to defame Sudhakaran and create hatred among public and Congress workers. Based on Sudhakaran's complaint forwarded via Kerala Police HQ email, Cyber Crime Inspector K.V. Mahesh registered the case. Sudhakaran had earlier complained to Home Minister, stating messages and posters in his name against Chief Minister are baseless and intentional character assassination.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385663/fake-post-k-sudhakaran-photo-cyber-crime-probe-kannur)