---
title: "അത്ര വിശുദ്ധനല്ല..! ; കണ്ണൂരിൽ ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth Arrested With 48 Bottles Liquor In Auto In Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385662/youth-arrested-48-bottles-liquor-auto-kannur"
published_at: "2026-10-05T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3c6823c2d4_youth-arrested-48-bottles-liquor-auto-kannur.jpg"
keywords: ["kannur news", "liquor seizure", "excise raid", "kappad", "therur"]
---

# അത്ര വിശുദ്ധനല്ല..! ; കണ്ണൂരിൽ ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ: ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തെരൂർ പാലയോട് സ്വദേശി ടി. വിശുദ്ധിനെ യാണ് എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ ആർ.പി. അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

കണ്ണൂർ: ഓട്ടോയിൽ കടത്തിയ 48 കുപ്പി മദ്യ ശേഖരവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തെരൂർ പാലയോട് സ്വദേശി ടി. വിശുദ്ധിനെ യാണ് എക്സൈസ് എൻഫോഴ്സ് മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ ആർ.പി. അബ്ദുൾ നാസറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സുഹൈൽ പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, ഫസൽ കെ ടി എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ കാപ്പാട് വെച്ചാണ് കെ എൽ. 58.എ.എ. 5254 നമ്പർ ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് വന്ന മദ്യ ശേഖരം പിടികൂടിയത്.

English Summary:

Excise squad arrested a youth with 48 bottles of liquor being transported in an auto rickshaw in Kannur. The accused is T. Vishudhi (36), native of Palayod, Theroor. The seizure was made at Kappad by Excise Enforcement and Anti Narcotic Special Squad led by Grade Asst Excise Inspector R.P. Abdul Nasser, with officers Suhail P P, Ganesh Babu P V and Fasal K T, from auto KL 58 AA 5254.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385662/youth-arrested-48-bottles-liquor-auto-kannur)