---
title: "ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക്  കുത്തിയൊഴുകുന്നു ; അത്ഭുതവും ആശങ്കയും — കാരണം തേടി നാട്ടുകാരും,  അധികൃതരും"
english_title: "Chambad Mysterious Water Flow From Private Property"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385646/chambad-mysterious-water-flow-from-private-land"
published_at: "2026-10-05T18:11:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac39b7379fef_chambad-mysterious-water-flow-from-private-land.jpg"
keywords: ["mysterious water flow", "panniyannur panchayat", "Chembad", "Panoornews"]
---

# ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക്  കുത്തിയൊഴുകുന്നു ; അത്ഭുതവും ആശങ്കയും — കാരണം തേടി നാട്ടുകാരും,  അധികൃതരും

> **Lead Summary:** ചമ്പാട്: ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നു.പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് അത്ഭുതവും ആശങ്കയും. മീത്തലെ ചമ്പാട് മനയത്ത് വയലിൽ ഹനീഫയുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലാണ് അപൂർവ പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

ചമ്പാട്: ചമ്പാട് അപ്രതീക്ഷിതമായി പറമ്പിൽ നിന്ന് വെള്ളം റോഡിലേക്ക് കുത്തിയൊഴുകുന്നു.പറമ്പിൽ നിന്ന് അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് അത്ഭുതവും ആശങ്കയും. മീത്തലെ ചമ്പാട് മനയത്ത് വയലിൽ ഹനീഫയുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലാണ് അപൂർവ പ്രതിഭാസം ശ്രദ്ധയിൽപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് പറമ്പിലെ മണ്ണിനടിയിൽ നിന്ന് വെള്ളം റോഡിലേക്ക് പ്രവഹിക്കാൻ തുടങ്ങിയത്. തുടർച്ചയായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സ്ഥലത്ത് എത്തി. സാധാരണയായി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശമല്ലാത്തതിനാൽ അപ്രതീക്ഷിതമായി വെള്ളം പുറത്തേക്ക് പ്രവഹിച്ചതിന്റെ കാരണം സംബന്ധിച്ച് നാട്ടുകാർക്കിടയിൽ ആശങ്കയും കൗതുകവും ഉയർന്നിട്ടുണ്ട്. പറമ്പിൽ വീടൊ, കിണറൊ, കപ്പണയൊ ഇല്ല.

പ്രതിഭാസത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഭൂഗർഭജലത്തിന്റെ സമ്മർദം, മണ്ണിനടിയിലെ ജലസ്രോതസ്സിന്റെ സാന്നിധ്യം തുടങ്ങിയ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് 5 മണിക്കൂറോളം പിന്നിട്ടു. പ്രദേശം വഴി പൈപ്പ് ലൈൻ വഴി കടന്നുപോകുന്നുമില്ല.എന്നാൽ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

വിവരമറിഞ്ഞ് പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയ, വാർഡംഗങ്ങളായ നസീർ ഇടവലത്ത്, കെ.പി. ലീല ടീച്ചർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് ജിയോളജി വകുപ്പിനും വിവരം നൽകിയിട്ടുണ്ട്. വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ വെള്ളം പുറത്തേക്ക് പ്രവഹിക്കുന്നതിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

English Summary:

A mysterious water flow was reported from a private property at Meethale Chambad Manayath Vayal in Chambad, owned by Hanifa. Water started gushing from underground around 2 pm on Monday and continued flowing to the road, causing surprise and concern as the area is not usually waterlogged. Locals suspect underground water pressure or hidden water source but say scientific examination is needed. Panniyannur Grama Panchayat president S. Snoya and ward members Naseer Idavalath and K.P. Leela Teacher visited the site and informed Geology Department for expert inspection.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385646/chambad-mysterious-water-flow-from-private-land)