---
title: "പെരിങ്ങത്തൂരിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ; വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി"
english_title: "Car Hits Electric Post In Peringathur Power Supply Disrupted Minor Injuries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385615/peringathur-car-hits-electric-post-power-cut-accident"
published_at: "2026-10-05T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac36802b1c85_peringathur-car-hits-electric-post-power-cut-accident.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു ; വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി

> **Lead Summary:** പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.അണിയാരം പെരിങ്ങത്തൂർ–ബാവാച്ചി റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു. ഉച്ചാണി രാഘവന്റെ വീടിന് മുന്നിലാണ് അപകടം നടന്നത്. KL 62 E 100 നമ്പർ നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

## Article Content

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.അണിയാരം പെരിങ്ങത്തൂർ–ബാവാച്ചി റോഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് ഒടിഞ്ഞു. ഉച്ചാണി രാഘവന്റെ വീടിന് മുന്നിലാണ് അപകടം നടന്നത്. KL 62 E 100 നമ്പർ നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

കാറിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. അപകടം നടന്ന സമയത്ത് റോഡിൽ മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തകർന്ന പോസ്റ്റ് മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

English Summary:

An electric post broke after a car hit it at Peringathur on the Aniyaram-Bavachi road in front of Padachavan Raghavan's house. The KL 62 E 100 car was involved in the accident. Power supply in the area was disrupted after the post collapsed. Occupants of the car sustained minor injuries and a major tragedy was narrowly averted as there were no other vehicles or pedestrians at the time. Steps have been initiated to replace the post and restore electricity.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385615/peringathur-car-hits-electric-post-power-cut-accident)