---
title: "തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികൾ പിടിയിൽ"
english_title: "Two Trikaripur Natives Arrested With MDMA In Taliparamba Police Patrol"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385603/taliparamba-mdma-arrest-two-trikaripur-natives-police"
published_at: "2026-10-05T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac364e2691ab_Untitled-8_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികളെ പോലീസ് പിടികൂടി.സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്.കെ.പി.മുഹമ്മദ് റിയാസ് , എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസിൽ സി.സി.ഫൈസൽ എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസൺ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ട് തൃക്കരിപ്പൂർ സ്വദേശികളെ പോലീസ് പിടികൂടി.സൗത്ത് തൃക്കരിപ്പൂർ പൊറോപ്പാട് റായിസ മൻസിലിൽ എസ്.കെ.പി.മുഹമ്മദ് റിയാസ് , എളമ്പച്ചി കണ്ണംകൈയിലെ സി.സി.ഹൗസിൽ സി.സി.ഫൈസൽ എന്നിവരെയാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ നടത്തിയ വാഹനപരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസൺ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ദേശീയപാതയിൽ കുപ്പം മരത്തക്കാട്ട് ഐവര്‍ പരദേവത ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇവർ സഞ്ചരിച്ച കെ.എൽ-60 ജെ 9000 നമ്പർ കാറിന്റെ ഡാഷ്ബോർഡിൽ നിന്നും 8000 രൂപ വിലമതിക്കുന്ന 1.92 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

എ.എസ്.ഐ ഇബ്രാഹിം സീരകത്ത്, സീനിയർ സി.പി.ഒമാരായ രാകേഷ്, പവിത്രൻ എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

English Summary:

Taliparamba police arrested two Trikaripur natives with MDMA during patrol vehicle checking. The accused are SKP Muhammed Riyas (30) of Poroppad South Trikaripur and CC Faisal (34) of Kannankai Elambachi. 1.92 grams of MDMA worth Rs 8000 was seized from the dashboard of their KL-60 J 9000 car near Ivar Paradevatha Temple at Kupam Marathakkad on the national highway. SI CG Samson led the arrest along with ASI Ibrahim Seerakath and Senior CPOs Rakesh and Pavithran.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385603/taliparamba-mdma-arrest-two-trikaripur-natives-police)