---
title: "കുത്തക കമ്പിനികൾ സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്തതോടെ ടെയ്ലർ മെയ്ഡ് ട്രീറ്റ് മെന്റുകളാണ് കേരളത്തിൽ നടക്കുന്നതെന്ന് മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ;  പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Monopoly Companies Taking Over Private Hospitals Tailor Made Treatments In Kerala Says AN Shamseer Pannyannur Service Bank Mega Medical Camp"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385588/an-shamseer-monopoly-hospitals-tailor-made-treatment-pannyannur-service-bank-medical-camp"
published_at: "2026-10-05T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac34bb43d8a5_an-shamseer-monopoly-hospitals-tailor-made-treatment-pannyannur-service-bank-medical-camp.jpg"
keywords: ["AN Shamseer private hospitals tailor made treatment", "Pannyannur Service Cooperative Bank mega medical camp", "panniyannur"]
---

# കുത്തക കമ്പിനികൾ സ്വകാര്യ ആശുപത്രികൾ ഏറ്റെടുത്തതോടെ ടെയ്ലർ മെയ്ഡ് ട്രീറ്റ് മെന്റുകളാണ് കേരളത്തിൽ നടക്കുന്നതെന്ന് മുൻ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ;  പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** പന്ന്യന്നൂർ: കുത്തക കമ്പിനികൾ ആശുപത്രികളെ വിഴുങ്ങിക്കഴിഞ്ഞു. ഇൻഷൂറൻസ് തുകയെ അടിസ്ഥാനമാക്കിയാണിപ്പോൾ ചികിത്സ നടക്കുന്നത്. 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് ഉണ്ടെങ്കിൽ അത് മുഴുവനായും അടിച്ചു മാറ്റാനുള്ള ടെയ്ലർ മെയ്ഡ് ട്രീറ്റ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരന് സ്വകാര്യ ആശുപത്രിയിൽ പോകാനാകാത്ത സാഹചര്യമാണെന്നും എ.എൻ ഷംസീർ പറഞ്ഞു. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പന്ന്യന്നൂർ: കുത്തക കമ്പിനികൾ ആശുപത്രികളെ വിഴുങ്ങിക്കഴിഞ്ഞു. ഇൻഷൂറൻസ് തുകയെ അടിസ്ഥാനമാക്കിയാണിപ്പോൾ ചികിത്സ നടക്കുന്നത്. 10 ലക്ഷത്തിന്റെ ഇൻഷൂറൻസ് ഉണ്ടെങ്കിൽ അത് മുഴുവനായും അടിച്ചു മാറ്റാനുള്ള ടെയ്ലർ മെയ്ഡ് ട്രീറ്റ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത്. സാധാരണക്കാരന് സ്വകാര്യ ആശുപത്രിയിൽ പോകാനാകാത്ത സാഹചര്യമാണെന്നും എ.എൻ ഷംസീർ പറഞ്ഞു. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പന്ന്യന്നൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി ലീല ടീച്ചർ അധ്യക്ഷയായി. മെഗാ മെഡിക്കൽ ക്യാമ്പ് ചെയർമാൻ കെ. ജയരാജൻ, ബാങ്ക് പ്രസിഡണ്ട് എൻ പവിത്രൻ, സെക്രട്ടറി ബേബി രജില എന്നിവർ സംസാരിച്ചു. കൺവീനർ ബി. ബൈജു സ്വാഗതവും, എ. ജയരാജൻ നന്ദിയും പറഞ്ഞു.

English Summary: Former Speaker Adv. AN Shamseer said that after monopoly companies took over private hospitals, tailor-made treatments based on insurance amount are happening in Kerala, making it impossible for common people to afford private hospitals. He was speaking while inaugurating mega medical camp organized by Pannyannur Service Cooperative Bank as part of platinum jubilee celebrations. Panchayat development standing committee chairperson KP Leela Teacher presided. Over 15 doctors from 10 departments including nephrology, orthopedics, ENT, gynecology, pediatrics, gastroenterology, pulmonology, ophthalmology, dental, ayurveda and homeo examined patients. Blood donation camp and formation of blood donation force also held.

മെഗാ മെഡിക്കൽ ക്യാമ്പിൽ 10 വിഭാഗങ്ങളിലായി 15 ലധികം ഡോക്ടർമാർ പങ്കെടുത്തു. നെഫ്രോളജി വിഭാഗത്തിൽ ഡോ.പി.ആർ അഖിൽ, ഓർത്തോ പീഡിക്സ് വിഭാഗത്തിൽ ഡോ. സി. ഹരികുമാർ, ഇ.എൻ.ടി വിഭാഗത്തിൽ ഡോ. കെ.വി. വിനായക്, ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ബി. സുനൈജ, പീഡിയാട്രിക്സ് വിഭാഗത്തിൽ ഡോ. ലഷ്മി സൗരഭ്, ഗ്യാസൻട്രോളജി വിഭാഗത്തിൽ ഡോ. ജി. ജോവിത പ്രീതി, പൾമണോളജി വിഭാഗത്തിൽ ഡോ. സി.പി ധനിഷ, ഒപ്താൽ മോളജി വിഭാഗത്തിൽ ഡോ. അശ്വിൻ, ദന്തരോഗ വിഭാഗത്തിൽ ഡോക്ടർമാരായ വി.വി പ്രമിത്ത്, അവനീത് റാം, പുരുഷോത്തമൻ, ആയുർവേദ വിഭാഗത്തിൽ ഡോക്ടർമാരായ കെ.വി ചൈതന്യ, ജ്യോതി ജേക്കബ്, ഹോമിയോ വിഭാഗത്തിൽ ഡോ. സൂര്യ അരവിന്ദും രോഗികളെ പരിശോധിച്ചു. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പും രക്തദാന സേന രൂപീകരണവും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385588/an-shamseer-monopoly-hospitals-tailor-made-treatment-pannyannur-service-bank-medical-camp)