---
title: "വിവാഹ നിശ്ചയ ദിനം രക്ത ദാനത്തിലൂടെ  അവിസ്മരണീയമാക്കി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയയും,  പ്രതിശ്രുത വരൻ ഷഹിൽ ഹരീന്ദ്രനും"
english_title: "Pannyannur Panchayat President S Snoya And Fiance Shahil Harindran Donate Blood On Engagement Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385482/pannyannur-panchayat-president-s-snoya-fiance-shahil-blood-donation-engagement-day"
published_at: "2026-10-04T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac21ab07474f_pannyannur-panchayat-president-s-snoya-fiance-shahil-blood-donation-engagement-day.jpg"
keywords: ["Pannyannur panchayat president S Snoya blood donation engagement", "Shahil Harindran DYFI blood donation", "Pannyannur Service Cooperative Bank mega medical camp"]
---

# വിവാഹ നിശ്ചയ ദിനം രക്ത ദാനത്തിലൂടെ  അവിസ്മരണീയമാക്കി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയയും,  പ്രതിശ്രുത വരൻ ഷഹിൽ ഹരീന്ദ്രനും

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയയും, പ്രതിശ്രുത വരൻ ഷഹിൽ ഹരീന്ദ്രനുമാണ് വിവാഹനിശ്ചയ ദിനത്തിൽ രക്തദാനം നടത്തി മാതൃകയായത്. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിലാണ് ഇരുവരും രക്തം നൽകിയത്.

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നോയയും, പ്രതിശ്രുത വരൻ ഷഹിൽ ഹരീന്ദ്രനുമാണ് വിവാഹനിശ്ചയ ദിനത്തിൽ രക്തദാനം നടത്തി മാതൃകയായത്. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിലാണ് ഇരുവരും രക്തം നൽകിയത്.

എ. നെഗറ്റീവ് രക്തഗ്രൂപ്പുകാരിയായ എസ്. സ്നോയയും ഒ. നെഗറ്റീവ് രക്തഗ്രൂപ്പുകാരനായ ഷഹിൽ ഹരീന്ദ്രനും നേരത്തെയും നിരവധി തവണ രക്തദാനം നടത്തിയിട്ടുണ്ട്. അപൂർവമായി മാത്രം ലഭിക്കുന്ന രക്തഗ്രൂപ്പുകളായതിനാൽ ഇരുവരും പത്തിലധികം തവണ രക്തം നൽകിയിട്ടുണ്ട്. ആവശ്യക്കാർക്ക് സമയത്ത് രക്തം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിയുന്നപ്പോഴെല്ലാം രക്തദാനത്തിന് തയ്യാറാകുന്നതാണ് ഇരുവരുടെയും നിലപാട്.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തോടൊപ്പം മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള അവസരം കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. വിവാഹനിശ്ചയ ദിനത്തിലെ രക്തദാനം തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓർമകളിലൊന്നായിരിക്കുമെന്നും ഇരുവരും പറഞ്ഞു.

പന്ന്യന്നൂർ പഞ്ചായത്ത് മുൻ വാർഡംഗം പി.പി. സുരേന്ദ്രൻ–പി.കെ. ജയശ്രി ദമ്പതികളുടെ മകളാണ് എസ്. സ്നോയ. സിപിഎം നേതാവ് പി. ഹരീന്ദ്രൻ–എ.പി. ഷാജ ദാസ് ദമ്പതികളുടെ മകനാണ് ഷഹിൽ ഹരീന്ദ്രൻ. ഡി.വൈ.എഫ്.ഐ പന്ന്യന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് ഷഹിൽ.

ഇരുവരുടെയും വിവാഹം ഏപ്രിലിൽ നടക്കും. വിവാഹത്തിന് മുന്നോടിയായി നടത്തിയ ഈ രക്തദാനം സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പകരുന്ന വേറിട്ട മാതൃകയായി. ക്യാമ്പിൽ 75 ഓളം പേർ രക്തദാനം നടത്തി

English Summary: Pannyannur Grama Panchayat President S. Snoya and her fiance Shahil Harindran made their engagement day memorable by donating blood. The couple donated blood at the mega medical camp organized by Pannyannur Service Cooperative Bank. Both are rare negative blood group holders - Snoya is A negative and Shahil is O negative - and have donated blood more than ten times each. Daughter of former ward member P.P. Surendran and P.K. Jayashree, Snoya, and son of CPM leader P. Harindran and A.P. Shaja Das, Shahil, who is DYFI Pannyannur regional joint secretary, said the donation will remain one of the most important memories of their life. Their wedding will be held in April.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385482/pannyannur-panchayat-president-s-snoya-fiance-shahil-blood-donation-engagement-day)