---
title: "കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ"
english_title: "Scooter Theft Accused Arrested In Kannur Police Arrest Palakkad Native From Ernakulam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385403/scooter-theft-accused-arrested-kannur-police-palakkad-native-ernakulam"
published_at: "2026-10-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf62a18d586_ganja-beedi-case-three-arrested-pariyaram-kannur-payyanur-natives.jpg"
keywords: ["Kannur scooter theft accused arrested", "Kannur City police scooter theft case", "Palakkad native Adithyan arrested Ernakulam"]
---

# കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്ത് നിന്നാണ് പാലക്കാട് സ്വദേശിയായ പ്രതി എസ്. ആദിത്യനെ പിടികൂടിയത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ.കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്ത് നിന്നാണ് പാലക്കാട് സ്വദേശിയായ പ്രതി എസ്. ആദിത്യനെ പിടികൂടിയത്.

ഓഗസ്റ്റ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്ത് നിന്ന് മോഷണം പോയത്. സ്കൂട്ടറിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ സിറ്റി എസ്.എച്ച്.ഒ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary:

Police arrested the accused who stole a scooter from Kannur and escaped. Kannur City Police team nabbed Palakkad native S. Adithyan (23) from Ernakulam. The incident happened on August 11 when the scooter of C.M. Shamsheer, owner of Maithri Medicals near Kannur District Hospital, was stolen from in front of his shop along with medicines worth Rs 2000. The arrest was led by Kannur City SHO Vaishnav Ramachandran with SI Sajeevan and civil police officers Mithun and Anees.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385403/scooter-theft-accused-arrested-kannur-police-palakkad-native-ernakulam)