---
title: "പാനൂർ നഗരസഭ കുടുംബശ്രീ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Panoor Municipality Kudumbashree Entrepreneurship Awareness Class Organized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385383/panoor-municipality-kudumbashree-entrepreneurship-awareness-class"
published_at: "2026-10-03T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac105ba0e3aa_panoor-municipality-kudumbashree-entrepreneurship-awareness-class.jpg"
keywords: ["Panoor Municipality Kudumbashree entrepreneurship class", "Panoor Kudumbashree awareness program", "Kariyad Nambiars UP School Panoor"]
---

# പാനൂർ നഗരസഭ കുടുംബശ്രീ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: കുടുംബശ്രീ പ്രവർത്തകരെ സംരംഭകത്വ മേഖലയിലേക്ക് കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പാനൂർ, പെരിങ്ങളം മേഖലകളിലും വിവിധ ഘട്ടങ്ങളിലായി ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

## Article Content

പാനൂർ: കുടുംബശ്രീ പ്രവർത്തകരെ സംരംഭകത്വ മേഖലയിലേക്ക് കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി പാനൂർ, പെരിങ്ങളം മേഖലകളിലും വിവിധ ഘട്ടങ്ങളിലായി ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.

കരിയാട് നമ്പ്യാർസ് യു.പി. സ്കൂളിൽ നടന്ന ഒന്നാംഘട്ട ക്ലാസ് നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കെ.സി. ഹസീന, കൗൺസിലർമാരായ സി.എം. ഗീത, സി. റീന, ഇ.കെ. സമീന, ഹഫ്സത്ത് പുത്തമ oത്തിൽ, സുജീറ ഹാരിസ്, ടി.കെ. ശരണ്യ, തൃപ്തി ടീച്ചർ, നാഫിയ, വി.ജി. ദീപ, മെമ്പർ സെക്രട്ടറി സജിന, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു മോനാറത്ത് എന്നിവർ സംസാരിച്ചു.

English Summary:

As part of activating Kudumbashree workers more actively in entrepreneurship, Panoor Municipality Kudumbashree organized an entrepreneurship awareness class. Classes are being held in phases in Panoor and Peringalam regions. The first phase class held at Kariyad Nambiars UP School was inaugurated by Municipal Chairperson Koodathil Noushath Teacher and presided over by Vice Chairman T.M. Baburaj Master. Welfare Standing Committee Chairman Suhail Mekkunnu, Education Standing Committee Chairperson K.C. Haseena, co

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385383/panoor-municipality-kudumbashree-entrepreneurship-awareness-class)