---
title: "മിണ്ടരുത്..!, തട്ടിപ്പാണ് ; ഓര്‍ഡര്‍ ചെയ്യാത്ത പാര്‍സല്‍ വരും, ഒടിപി ചോദിക്കും, ആളുകളെ വീഴ്ത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ ഇങ്ങനെ..."
english_title: "New Cyber Fraud Unordered COD Parcel OTP Scam Bank Account Empty"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385367/new-cyber-fraud-unordered-cod-parcel-otp-scam-bank-account"
published_at: "2026-10-03T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6913592f64c66_Untitled-1_copy.jpg"
keywords: ["COD parcel OTP scam", "Cyber fraud new method India", "Unordered parcel OTP fraud", "IIT Madras cyber fraud study"]
---

# മിണ്ടരുത്..!, തട്ടിപ്പാണ് ; ഓര്‍ഡര്‍ ചെയ്യാത്ത പാര്‍സല്‍ വരും, ഒടിപി ചോദിക്കും, ആളുകളെ വീഴ്ത്തുന്ന സൈബര്‍ തട്ടിപ്പുകള്‍ ഇങ്ങനെ...

> **Lead Summary:** ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. വ്യാജ മെസ്സേജുകളും കോളുകളും തിരിച്ചറിയാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയാണ്. ഭയവും സമ്മര്‍ദ്ദവും ഉപയോഗിച്ച് വളരെ സമര്‍ത്ഥമായാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ഇത്തരക്കാരുടെ പുതിയ രീതി ഏറെ ചർച്ചകൾക്ക് വഴിവക്കുന്നുണ്ട്.

## Article Content

ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. വ്യാജ മെസ്സേജുകളും കോളുകളും തിരിച്ചറിയാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയാണ്. ഭയവും സമ്മര്‍ദ്ദവും ഉപയോഗിച്ച് വളരെ സമര്‍ത്ഥമായാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ഇത്തരക്കാരുടെ പുതിയ രീതി ഏറെ ചർച്ചകൾക്ക് വഴിവക്കുന്നുണ്ട്.

ഓര്‍ഡര്‍ ചെയ്യാത്ത ഒരു ക്യാഷ് ഓണ്‍ ഡെലിവറി- ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ ഒടിപി പറയണം എന്ന് ആവശ്യപ്പെട്ട് വരുന്നതാണ് പുതിയ തന്ത്രം. ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തില്ലെന്ന് പറയുമ്പോഴാണ് ക്യാന്‍സലേഷന്‍ ഒടിപി വേണമെന്ന് പറയുന്നത്. ശല്യം ഒഴിവാക്കാന്‍ ഒടിപി പറഞ്ഞുകൊടുത്ത് ഡെലിവറി ഏജന്റിനെ മടക്കി അയക്കുമ്പോഴാണ് ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രമാണിതെന്ന് മനസിലാകുന്നത്.

ബാങ്ക് അക്കൗണ്ട് പാസ്വേര്‍ഡുകളും യുപിഐ പിന്‍ നമ്പറുകളും മാറ്റിയില്ലെങ്കില്‍ പണം മുഴുവന്‍ നഷ്ടമാകും. ഐഐടി മദ്രാസിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനമനുസരിച്ച്, സാങ്കേതികവിദ്യ നന്നായി അറിയാവുന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരും സാമ്പത്തിക സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്.

ഭയം, സമ്മര്‍ദ്ദം, തീരുമാനങ്ങളെടുക്കാനുള്ള വെപ്രാളം തുടങ്ങിയവ മുതലെടുത്താണ് തട്ടിപ്പുകാര്‍ ഇവരെ വലയിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ശരിയായ രീതിയില്‍ ചിന്തിക്കാനുള്ള നമ്മുടെ കഴിവ് വരെ നഷ്ടപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385367/new-cyber-fraud-unordered-cod-parcel-otp-scam-bank-account)