---
title: "പൊലീസുകാർക്കെതിരേ വധഭീഷണി ; വി. ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്"
english_title: "Case Against V Joy Kadakampally Surendran For Death Threat Against Police Officers Non Bailable Sections"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385316/case-against-v-joy-kadakampally-surendran-death-threat-police-non-bailable"
published_at: "2026-10-03T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a4d95d693_case-against-v-joy-kadakampally-surendran-death-threat-police-non-bailable.jpg"
keywords: []
---

# പൊലീസുകാർക്കെതിരേ വധഭീഷണി ; വി. ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

> **Lead Summary:** സെക്രട്ടറിയേറ്റ് മാർച്ചിനിടെ കൻ്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേ കേസ്. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയി, കടകംപുള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

## Article Content

സെക്രട്ടറിയേറ്റ് മാർച്ചിനിടെ കൻ്റോൺമെന്റ് എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും എതിരേ വധഭീഷണി മുഴക്കിയ സിപിഎം നേതാക്കൾക്കെതിരേ കേസ്. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി. ജോയി, കടകംപുള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത് രവീന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞദിവസം നടന്ന സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് വി ജോയിയും കടകംപള്ളി സുരേന്ദ്രനും പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വധഭീഷണി മുഴക്കിയത്. മാർച്ചിനിടെ കന്റോൺമെന്റ് അസി. കമ്മീഷണർ ജയചന്ദ്രനോട് സംസാരിക്കുന്നതിനിടെയാണ് ഇരുവരും കന്റോൺമെന്റ് എസ്എച്ച്ഒ സതീശ്കുമാർ, എസ്ഐ ​ഗോകുൽ എന്നിവർക്കെതിരേ പരാമർശം നടത്തിയത്.

അയാളെക്കൊണ്ട് പൊറുതിമുട്ടിയാൽ ഇവിടെ ഒരു കൊലപാതകം നടക്കും എന്നായിരുന്നു വി ജോയി പറഞ്ഞത്. എസ്ഐ ​ഗോകുലും സതീശ്കുമാറും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ലെന്നായിരുന്നു കടകംപള്ളിയുടെ പരാമർശം.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വി ജോയിയും രംഗത്തെത്തി. എസ്എച്ച്ഒയോട് അല്ല, എസിപിയോടാണ് താൻ കാര്യങ്ങൾ പറഞ്ഞതെന്നായിരുന്നു ജോയിയുടെ വിശദീകരണം. ആരെയും കൊല്ലുമെന്നല്ല, മറിച്ച് പൊലീസ് ഇത്തരം പ്രവൃത്തികൾ തുടർന്നാൽ വിദ്യാർഥികളിൽ ഒരാൾ മരണപ്പെടും. അങ്ങനെ ഒരു കൊലപാതകം ഇവിടെ ഉണ്ടാകും എന്നാണ് താൻ ഉദ്ദേശിച്ചതെന്നും വി ജോയി വിശദീകരിച്ചു.

English Summary: Police have registered a case with non-bailable sections against CPM district secretary and MLA V. Joy and Kadakampally Surendran for allegedly issuing death threats to Cantonment SHO Satheesh Kumar and SI Gokul during the Secretariat march. The case was filed based on a complaint by Youth Congress state secretary Ranjith Ravindran. V. Joy said his statement was misinterpreted and he was referring to ACP, warning that a student's death could occur if police continue such actions.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385316/case-against-v-joy-kadakampally-surendran-death-threat-police-non-bailable)