---
title: "പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ; നാളെ ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിൽ 15 ഓളം ഡോക്ടർമാർ പങ്കെടുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ്"
english_title: "Pannyannur Service Cooperative Bank Platinum Jubilee Mega Medical Camp Tomorrow at Chothavur School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385315/pannyannur-cooperative-bank-platinum-jubilee-mega-medical-camp-chothavur-school"
published_at: "2026-10-03T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0a1fa34dee_annyannur-cooperative-bank-platinum-jubilee-mega-medical-camp-chothavur-school.jpg"
keywords: []
---

# പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ; നാളെ ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിൽ 15 ഓളം ഡോക്ടർമാർ പങ്കെടുക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ്

> **Lead Summary:** ചമ്പാട്:ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹൈസ്കൂളിൽ വച്ച് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ക്യാമ്പ് മുൻ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

## Article Content

ചമ്പാട്:ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹൈസ്കൂളിൽ വച്ച് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ക്യാമ്പ് മുൻ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ ക്യാമ്പിൽ 10 വിഭാഗങ്ങളിലായി 15 ലധികം ഡോക്ടർമാർ പങ്കെടുക്കും. നെഫ്രോളജി വിഭാഗത്തിൽ ഡോ.പി.ആർ അഖിൽ, ഓർത്തോ പീഡിക്സ് വിഭാഗത്തിൽ ഡോ. സി. ഹരികുമാർ, ഇ.എൻ.ടി വിഭാഗത്തിൽ ഡോ. കെ.വി. വിനായക്, ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ബി. സുനൈജ,

പീഡിയാട്രിക്സ് വിഭാഗത്തിൽ ഡോ. ലഷ്മി സൗരഭ്, ഗ്യാസൻട്രോളജി വിഭാഗത്തിൽ ഡോ. ജി. ജോവിത പ്രീതി, പൾമണോളജി വിഭാഗത്തിൽ ഡോ. സി.പി ധനിഷ, ഒപ്താൽ മോളജി വിഭാഗത്തിൽ ഡോ. അശ്വിൻ, ദന്തരോഗ വിഭാഗത്തിൽ ഡോക്ടർമാരായ വി.വി പ്രമിത്ത്, അവനീത് റാം, പുരുഷോത്തമൻ, ആയുർവേദ വിഭാഗത്തിൽ ഡോക്ടർമാരായ കെ.വി ചൈതന്യ, ജ്യോതി ജേക്കബ്, ഹോമിയോ വിഭാഗത്തിൽ ഡോ. സൂര്യ അരവിന്ദും രോഗികളെ പരിശോധിക്കും. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പും രക്തദാന സേന രൂപീകരണവും നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 70340 25259, 70340 25254

English Summary:

As part of Pannyannur Service Cooperative Bank's Platinum Jubilee celebrations, a mega medical camp will be held tomorrow (Sunday) at Chothavur High School in Champad. Former Assembly Speaker A.N. Shamseer will inaugurate. Over 15 doctors from 10 departments including nephrology, orthopedics, ENT, gynecology, pediatrics, gastroenterology, pulmonology, ophthalmology, dental, Ayurveda and Homeopathy will examine patients. A blood donation camp and formation of blood donation force will also be held.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385315/pannyannur-cooperative-bank-platinum-jubilee-mega-medical-camp-chothavur-school)