---
title: "ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു"
english_title: "92 Year Old Woman Dies After Wasp Attack in Iritty Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385306/92-year-old-woman-dies-wasp-attack-iritty-kannur-janaki"
published_at: "2026-10-03T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac09ef4cf032_92-year-old-woman-dies-wasp-attack-iritty-kannur-janaki.jpg"
keywords: []
---

# ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു

> **Lead Summary:** ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ വീട്ടിൽ കെ. ജാനകി ആണ് മരിച്ചത്.

## Article Content

ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ വീട്ടിൽ കെ. ജാനകി ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വീടിന് മുന്നിൽവെച്ചാണ് ജാനകിക്ക് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലനാണ് ഭർത്താവ്. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

English Summary: A 92-year-old woman, K. Janaki from Vallithode Perinkari in Iritty, Kannur, died after being stung by wasps. The incident occurred Friday morning in front of her house. She was rushed to a private hospital in Iritty but died Saturday morning while undergoing treatment.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385306/92-year-old-woman-dies-wasp-attack-iritty-kannur-janaki)