---
title: "ബസിൽ സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ  തളിപ്പറമ്പിൽ  രണ്ടുപേർക്കെതിരെ കേസ്"
english_title: "Taliparamba Youth Assaulted for Refusing Selfie in Private Bus Case Against Two People Kurumathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385257/taliparamba-youth-assaulted-for-refusing-selfie-in-private-bus-case-against-two-people-kurumathur"
published_at: "2026-10-02T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfeca6819e8_Untitled-5_copy.jpg"
keywords: ["aliparamba selfie assault case", "Private bus assault Taliparamba", "Kurumathur Pokkund youth attacked", "Taliparamba police case"]
---

# ബസിൽ സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ  തളിപ്പറമ്പിൽ  രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: ബസ് യാത്രക്കിടെ സെൽഫിയെടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഏരുവേശി മുയിപ്രയിലെ ശ്രീകാന്ത്, ചുണ്ടപ്പറമ്പിലെ വിപിൻ എന്നിവരുടെ പേരിലാണ് കേസ്.

## Article Content

തളിപ്പറമ്പ്: ബസ് യാത്രക്കിടെ സെൽഫിയെടുക്കാൻ വിസമ്മതിച്ചതിന് യുവാവിനെ മർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഏരുവേശി മുയിപ്രയിലെ ശ്രീകാന്ത്, ചുണ്ടപ്പറമ്പിലെ വിപിൻ എന്നിവരുടെ പേരിലാണ് കേസ്.

കുറുമാത്തൂർ പൊക്കുണ്ടിലെ ഇടപ്പള്ളിക്കുളത്ത് വീട്ടിൽ ഇ.കെ. വിഷ്ണുകുമാരന്റെ (29) പരാതിയിലാണ് കേസ്.സെപ്റ്റംബർ 29-ന് വൈകുന്നേരം നാലിന് കെ.എൽ 59-എം-0545 കുന്നത്ത് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യവെയാണ് സംഭവം.

ശ്രീകണ്ഠാപുരത്തു നിന്നും പൊക്കുണ്ടിലേക്ക് ടിക്കറ്റെടുത്ത വിഷ്ണുകുമാരനെ പൊക്കുണ്ടിൽ എത്താറായപ്പോൾ ശ്രീകാന്ത് സെൽഫി എടുക്കാൻ ശ്രമിച്ചുവെന്നും വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് ഫോട്ടോ എടുക്കുകയും സ്റ്റോപ്പിൽ ഇറങ്ങാൻ സമ്മതിക്കാതെ വിപിൻ കയ്യിലുള്ള സ്റ്റീൽ വള ചേർത്ത് ഇടത് ചെവിയിൽ അടിക്കുകയും ചെയ്തുവെന്നാണ് പരാതി.

പിന്നീട് കുറുമാത്തൂർ സ്കൂൾ സ്റ്റോപ്പിൽ എത്തിയപ്പോൾ പുറത്തേക്ക് വലിച്ചിറക്കി സ്കൂൾ മതിലിനോട് ചേർത്തുനിർത്തി വീണ്ടും കൈയേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നു

English Summary:

Taliparamba police registered case against two persons for allegedly assaulting youth for refusing selfie during bus journey. Accused named as Sreekanth of Muyipra Eruveshi and Vipin of Chundaparambu. Complainant is 29-year-old EK Vishnukumar of Edappallikkulath house Pokkund Kurumathur. Incident occurred on September 29 at 4 pm in private bus KL 59 M 0545 Kunnath while travelling from Sreekandapuram to Pokkund. Complaint says Sreekanth tried to take selfie, forced photo after refusal, Vipin hit on left ear with steel bracelet and prevented from alighting, later dragged out at Kurumathur School stop and assaulted again near school wall.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385257/taliparamba-youth-assaulted-for-refusing-selfie-in-private-bus-case-against-two-people-kurumathur)