---
title: "ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം : നഗരസഭാ ചെയർമാന് പരിക്ക്, നാളെ യുഡിഎഫ് ഹർത്താൽ"
english_title: "DYFI Youth Congress Clash in Sreekandapuram Municipal Chairman EV Ramakrishnan Attacked UDF Hartal Tomorrow SEO Description (Malayalam only)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385251/sreekandapuram-dyfi-youth-congress-clash-chairman-ev-ramakrishnan-attacked-udf-hartal"
published_at: "2026-10-02T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfe4a0d311d_sreekandapuram-dyfi-youth-congress-clash-chairman-ev-ramakrishnan-attacked-udf-hartal.jpg"
keywords: ["Sreekandapuram DYFI Youth Congress clash", "EV Ramakrishnan attacked", "Sreekandapuram UDF hartal", "Sreekandapuram municipality chairman assault"]
---

# ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് സംഘർഷം : നഗരസഭാ ചെയർമാന് പരിക്ക്, നാളെ യുഡിഎഫ് ഹർത്താൽ

> **Lead Summary:** ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു.ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.

## Article Content

ശ്രീകണ്ഠപുരത്ത് ഡിവൈഎഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണന് നേരെ കൈയേറ്റമുണ്ടാവുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തു.ചെയർമാനെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.

നഗരസഭാ ചെയർമാനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നാളെ ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ ആചരിക്കുന്നത്.

എന്നാൽ അവശ്യ സർവീസുകളടക്കമുള്ള വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വലിയ തോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

English Summary:

Clash reported between DYFI and Youth Congress workers in Sreekandapuram. Municipal Chairman EV Ramakrishnan allegedly manhandled and clothes torn during clash, complaint says DYFI workers attacked chairman. In protest, UDF called hartal tomorrow in Sreekandapuram municipality limits from 6 am to 6 pm. Essential services and vehicles exempted from hartal as per UDF leadership. Heavy police deployed in area after incident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385251/sreekandapuram-dyfi-youth-congress-clash-chairman-ev-ramakrishnan-attacked-udf-hartal)