---
title: "ഭീതിവിതച്ച് തെരുവു നായ ; കുട്ടിമാക്കൂൽ, ഇടത്തിലമ്പലം സ്വദേശികളുൾപ്പടെ 7 പേർക്ക് കടിയേറ്റു"
english_title: "Stray Dog Attack in Kolassery Idathilambalam 7 People Bitten Including Elderly Woman Admitted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385246/stray-dog-attack-idathilambalam-kolassery-7-people-bitten-kuttimakkool"
published_at: "2026-10-02T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf4366c1581_Untitled-3_copy.jpg"
keywords: []
---

# ഭീതിവിതച്ച് തെരുവു നായ ; കുട്ടിമാക്കൂൽ, ഇടത്തിലമ്പലം സ്വദേശികളുൾപ്പടെ 7 പേർക്ക് കടിയേറ്റു

> **Lead Summary:** തെരുവ് നായയുടെ പരാക്രമത്തിൽ 80 കാരനും വീട്ടമ്മയും ഉൾപെടെ 7 പേർക്ക് കടിയേറ്റു.. ഇടത്തിലമ്പലത്തെ സാന്റി വില്ലയിൽ സാൻഡി , ഇടത്തിലമ്പലത്തെ മാണിക്കോത്ത് അരുൺ , കുട്ടിമാക്കൂൽ സ്വദേശി പ്രതീക്ഷയിൽ പ്രകാശൻ (66 ], ഇടത്തിലമ്പലത്തെ ഉഷാ ദീപത്തിൽ ലതിക എന്നിവരാണ് ജനറൽ ആശുപത്രിയിലുള്ളത്.

## Article Content

തെരുവ് നായയുടെ പരാക്രമത്തിൽ 80 കാരനും വീട്ടമ്മയും ഉൾപെടെ 7 പേർക്ക് കടിയേറ്റു.. ഇടത്തിലമ്പലത്തെ സാന്റി വില്ലയിൽ സാൻഡി , ഇടത്തിലമ്പലത്തെ മാണിക്കോത്ത് അരുൺ , കുട്ടിമാക്കൂൽ സ്വദേശി പ്രതീക്ഷയിൽ പ്രകാശൻ (66 ], ഇടത്തിലമ്പലത്തെ ഉഷാ ദീപത്തിൽ ലതിക എന്നിവരാണ് ജനറൽ ആശുപത്രിയിലുള്ളത്.

ഇന്ന് വൈകിട്ട് 4 മണിയോടെ കൊളശ്ശേരി ഇടത്തിലമ്പലത്തെ മൈത്രി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് വച്ചാണ് എല്ലാവരെയും തെരുവ് നായ കടിച്ചത്. ഇടത്തിലമ്പലത്ത് കൂലിപണിക്കെത്തി തിരിച്ചു പോവുന്നതിനിടയിലാണ് കുട്ടി മാക്കൂലിലെ പ്രകാശന്റെ വയറിന് നായ കടിച്ചത് - വീട്ടിൽ നിന്നും പുറത്തിറങ്ങി കടയിൽ ചായ കുടിക്കാൻ പോവുമ്പോഴാണ് വയോധികനായ സാൻഡിയുടെ കൈയ്യിൽ നായ കടിച്ചത്.

റോഡിലൂടെ നടന്നു പോവുന്നതിനിടയിലാണ് അരുണിന് കൈക്ക് കടിയേറ്റത്. അമ്പലത്തിലേക്ക് നടന്നു പോവുമ്പോഴാണ് ലതികയുടെ കാലിന് കടിച്ചത്. ഒരേ നായ തന്നെയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

English Summary:

Stray dog terror in Idathilambalam Kolassery, 7 people bitten including 80-year-old and woman. Injured identified as Sandy (80) of Sandy Villa Idathilambalam, Manikkoth Arun (50) Idathilambalam, Prakasan (66) of Pratheeksha Kuttimakkool, Lathika (45) of Usha Deepam Idathilambalam admitted to General Hospital. Incident occurred around 4 pm near Mythri bus waiting shed at Idathilambalam Kolassery. Locals say same dog attacked all victims while they were walking on road, returning from work, going to shop and temple.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385246/stray-dog-attack-idathilambalam-kolassery-7-people-bitten-kuttimakkool)