---
title: "ഓപ്പറേഷൻ മഖ്നയിൽ സുരക്ഷാ വീഴ്ച ; ലോറി തട്ടി വൈദ്യുത ലൈൻ പൊട്ടി, 6 ജീവനക്കാരും, കുങ്കിയാനയും രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Operation Makhna Security Lapse Lorry Hits Power Line Aralam Rehabilitation 6 Staff Kumki Elephant Escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385245/operation-makhna-security-lapse-lorry-power-line-break-aralam-kumki-elephant"
published_at: "2026-10-02T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd91559bcd_kannur-makhna-1-captured-aralam-farm-tranquilizer-operation.jpg"
keywords: ["Operation makna", "Operation Makhna security lapse", "Kumki elephant lorry power line", "Aralam power outage operation"]
---

# ഓപ്പറേഷൻ മഖ്നയിൽ സുരക്ഷാ വീഴ്ച ; ലോറി തട്ടി വൈദ്യുത ലൈൻ പൊട്ടി, 6 ജീവനക്കാരും, കുങ്കിയാനയും രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ആറളം പുനരധിവാസ മേഖലയിൽ ഭീഷണിയായിരുന്ന മോഴയാനയെ വിജയകരമായി പിടികൂടിയതോടെ ഓപ്പറേഷൻ മഖ്ന പൂർത്തിയായെങ്കിലും ദൗത്യത്തിൻ്റെ ആസൂത്രണത്തിലെ പാളിച്ചകൾ പൊതുജനങ്ങൾക്കും ദുരിതമായതായി ആക്ഷേപം. ഓപ്പറേഷന്റെ ഭാഗമായി കുങ്കിയാനകളെ ബ്ലോക്ക് പതിമൂന്നിലേക്ക് എത്തിക്കുന്നതിനിടെ ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടായി. ആദ്യ രണ്ട് കുങ്കിയാനകളെ ലോറിയിൽ ദൗത്യസ്ഥലത്തേക്ക് എത്തിക്കുന്നതിനിടെ സഞ്ചാരപാതയിലെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്‌തിരുന്നില്ല. ലോറിയുടെ മുകൾഭാഗം വൈദ്യുതിലൈനിൽ തട്ടിയതോടെ ലൈൻ പൊട്ടിവീണു. ഭാഗ്യം കൊണ്ടാണ് ആനയും ലോറിയിലുണ്ടായിരുന്ന ആറു ജീവനക്കാരും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.

## Article Content

ആറളം പുനരധിവാസ മേഖലയിൽ ഭീഷണിയായിരുന്ന മോഴയാനയെ വിജയകരമായി പിടികൂടിയതോടെ ഓപ്പറേഷൻ മഖ്ന പൂർത്തിയായെങ്കിലും ദൗത്യത്തിൻ്റെ ആസൂത്രണത്തിലെ പാളിച്ചകൾ പൊതുജനങ്ങൾക്കും ദുരിതമായതായി ആക്ഷേപം. ഓപ്പറേഷന്റെ ഭാഗമായി കുങ്കിയാനകളെ ബ്ലോക്ക് പതിമൂന്നിലേക്ക് എത്തിക്കുന്നതിനിടെ ഗുരുതര സുരക്ഷാവീഴ്‌ചയുണ്ടായി. ആദ്യ രണ്ട് കുങ്കിയാനകളെ ലോറിയിൽ ദൗത്യസ്ഥലത്തേക്ക് എത്തിക്കുന്നതിനിടെ സഞ്ചാരപാതയിലെ വൈദ്യുതി ലൈനുകൾ ഓഫ് ചെയ്‌തിരുന്നില്ല. ലോറിയുടെ മുകൾഭാഗം വൈദ്യുതിലൈനിൽ തട്ടിയതോടെ ലൈൻ പൊട്ടിവീണു. ഭാഗ്യം കൊണ്ടാണ് ആനയും ലോറിയിലുണ്ടായിരുന്ന ആറു ജീവനക്കാരും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.

1700ലേറെ കുടുംബങ്ങൾ താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിൽ 10 മണിക്കൂറിലേറെ വൈദ്യുതി മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. മോഴയാനയെ പിടികൂടി മാറ്റിയശേഷമാണ് മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വന്യമൃഗശല്യം രൂക്ഷമായ മേഖലയിൽ മണിക്കൂറുകളോളം വെളിച്ചമില്ലാതായത് പ്രദേശവാസികളെ ആശങ്കയിലാക്കി. പലരുടെയും മൊബൈൽ ഫോണു കൾ ചാർജ് തീർന്ന് ഓഫായതോടെ പരസ്‌പരം ബന്ധപ്പെടുന്നതിനും ബുദ്ധിമുട്ടുണ്ടായി. ഇതിനിടെ വിവിധ ഭാഗങ്ങളിൽ ആന ഇറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞതും ആശങ്ക വർധിപ്പിച്ചു.ലോറി മണിക്കൂറുകളോളം ചെളിയിൽ കുടുങ്ങി

മോഴയാനയെ കൊണ്ടുവന്ന ലോറി ചെളിയിൽ താഴ്ന്നതോടെ മണിക്കൂറുകളോളം റോഡിലെത്താനാകാതെ കുടുങ്ങി. ജെസിബി ഉപയോഗിച്ച് ലോറി പുറത്തെടുത്തെങ്കിലും ജലനിധി പൈപ്പിടുന്നതിനായി എടുത്ത കുഴിയിൽ വീണ്ടും താഴ്ന്നത് പ്രതിസന്ധി രൂക്ഷമാ ക്കി.

കൃത്യമായ നിർദേശങ്ങളും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങളും ഒരുക്കാതെയാണ് ഓപ്പറേഷൻ നടത്തിയതെന്ന ആക്ഷേപവും ഉയർന്നു. ദൗത്യം വിജയിച്ചെങ്കിലും സുരക്ഷ, ഗതാഗതം, വൈദ്യുതി നിയന്ത്രണം, മാധ്യമ ഏകോപനം തുടങ്ങിയ മേഖലകളിലെ വീഴ്‌ചകൾ സംബന്ധിച്ച് പരിശോധന വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാവിലെ 9 മുതൽ കാത്തുനിന്ന മാധ്യമ പ്രവർത്ത രൈ ദൗത്യ സ്ഥലത്തേക്ക് പ്രവേശിപ്പിച്ചത് രാത്രി 11ന് ശേഷമാണ്. കണ്ണൂരിൽനിന്ന് എത്തിയ മാധ്യമപ്രവർത്തകരും പിആർഡി ഫോട്ടോഗ്രഫറും ഉൾപ്പെടെയുള്ള സംഘത്തെ യാതൊരു അറിയിപ്പും നൽകാതെ മണിക്കൂറുകളോളം കാത്തുനിർത്തുകയായിരുന്നു.

രാത്രി 12ന് ശേഷമാണ് ആനയെ ആറളത്തു നിന്ന് വെളിയിൽ എത്തിച്ചത്. രാത്രിയിലും വലിയ ജനക്കൂട്ടം ആനയെ കാണാൻ കാത്തുനിന്നിരുന്നു. പുലർച്ചെ നാലോടെയാണ് ആനയെ മുത്തങ്ങയി ൽ എത്തിച്ചത്. മുത്തങ്ങയിൽ എത്തുമ്പോഴേക്കും. മോഴ ചെറിയതോ തിൽ എതിർപ്പുകൾ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് കൂടിന്റെ മരങ്ങൾ തകർക്കാൻ ശ്രമം തുടങ്ങിയിരുന്നു. നാലരയോടെ മോഴയെ ആനക്കൊട്ടിലിലേക്ക് മാറ്റി എന്നാണ് ലഭ്യമായ വിവരം.

English Summary:

Operation Makhna to capture rogue tusker in Aralam rehabilitation area completed but faced criticism for planning lapses. While transporting first two kumki elephants in lorry to Block 13, power lines were not switched off, lorry hit line causing break, 6 staff and kumki narrowly escaped electrocution. Power outage for over 10 hours in area with 1700+ families caused protest, restored only after capture. Lorry also got stuck in mud for hours, rescued by JCB but stuck again in Jal Jeevan trench. Allegations of lack of proper instructions, communication, media coordination. Media personnel kept waiting from 9 am to 11 pm. Elephant taken out of Aralam after midnight, reached Muthanga at 4 am, shifted to kraal at 4:30 am showing resistance.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385245/operation-makhna-security-lapse-lorry-power-line-break-aralam-kumki-elephant)