---
title: "കൂത്ത് പറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം ; 4 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ"
english_title: "Attack on Congress Office in Koothuparamba 4 DYFI Workers Arrested Police Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385220/koothuparamba-congress-office-attack-4-dyfi-workers-arrested-cctv"
published_at: "2026-10-02T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfba34ca3dd_koothuparamba-congress-office-attack-4-dyfi-workers-arrested-cctv.jpg"
keywords: []
---

# കൂത്ത് പറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം ; 4 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഇന്ദിരാഭവന് നേരെ നടന്ന ആക്രമണത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാട്യം സ്വദേശികളായ സി. ആദർശ്, സി.അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം.കെ.ഷെമിത്ത്, കെ. ശിവിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ ഇന്ദിരാഭവന് നേരെ നടന്ന ആക്രമണത്തിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പാട്യം സ്വദേശികളായ സി. ആദർശ്, സി.അക്ഷയ്, മാങ്ങാട്ടിടം സ്വദേശികളായ എം.കെ.ഷെമിത്ത്, കെ. ശിവിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ബുധനാഴ്‌ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓഫിസിൻ്റെ മുൻവശത്തെ ജനൽ ചില്ലുകൾ തകർക്കുകയും ഇന്ദിരാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌ത ബോർഡ് നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമികളുടെ ദൃശ്യങ്ങൾ കോൺഗ്രസ് ഓഫിസിലെ സിസിടിവി ക്യാമറയിൽ നിന്ന് പൊലിസിന് ലഭിച്ചിരുന്നു.

English Summary:

Four DYFI workers arrested for attack on Koothuparamba Block Congress Committee office Indira Bhavan. Arrested identified as C Adarsh, C Akshay from Padyam and MK Shemith, K Shivin from Mangattidam. Attack occurred Wednesday midnight near Koothuparamba Municipal office, window glasses broken and board with Indira Gandhi photo vandalized. Police recovered CCTV visuals from Congress office leading to arrests.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385220/koothuparamba-congress-office-attack-4-dyfi-workers-arrested-cctv)