---
title: "'അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും' ; മട്ടന്നൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യ ഭീഷണി"
english_title: "DYFI Leader Allegedly Threatens Mattannur SI During Minister OJ Janeesh Protest, CPM MLA V Joy Threat Row in Thiruvananthapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385210/mattannur-dyfi-leader-threatens-si-minister-oj-janeesh-protest-v-joy-mla-threat-cantonment-police"
published_at: "2026-10-02T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfab6f9101d_mattannur-dyfi-leader-threatens-si-minister-oj-janeesh-protest-v-joy-mla-threat-cantonment-police.jpg"
keywords: []
---

# 'അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും' ; മട്ടന്നൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ നേതാവിന്റെ പരസ്യ ഭീഷണി

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ മന്ത്രി ഒ.ജെ. ജനീഷ് പോകുന്ന വഴിയിൽ പ്രതിഷേധിക്കാൻ എത്തിയ ഡിവൈഎഫ്ഐ നേതാവ് മട്ടന്നൂർ എസ്ഐയെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ആരോപണം. വിമാനത്താവളത്തിലേക്ക് മന്ത്രി എത്തുന്ന വഴിയിൽ കരിങ്കൊടി പ്രതിഷേധത്തിനു തയാറെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സിപിഎം നേതാക്കളടക്കം പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും, ‘അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും’ എന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ജോയിന്റ് സെക്രട്ടറി വിനീത് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

## Article Content

കണ്ണൂർ: മട്ടന്നൂരിൽ മന്ത്രി ഒ.ജെ. ജനീഷ് പോകുന്ന വഴിയിൽ പ്രതിഷേധിക്കാൻ എത്തിയ ഡിവൈഎഫ്ഐ നേതാവ് മട്ടന്നൂർ എസ്ഐയെ പരസ്യമായി ഭീഷണിപ്പെടുത്തിയതായി ആരോപണം. വിമാനത്താവളത്തിലേക്ക് മന്ത്രി എത്തുന്ന വഴിയിൽ കരിങ്കൊടി പ്രതിഷേധത്തിനു തയാറെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്. സിപിഎം നേതാക്കളടക്കം പൊലീസുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും, ‘അമ്മ സത്യമായിട്ടും, നീ യൂണിഫോം ഊരുന്ന അന്ന് എനിക്ക് കിട്ടും’ എന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ജോയിന്റ് സെക്രട്ടറി വിനീത് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ വധഭീഷണി മുഴക്കി ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎയുടെ വാക്കുകളും വിവാദമായി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെതിരെയായിരുന്നു എംഎൽഎയുടെ ഭീഷണി. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ‌ ഞാൻ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങൾ നോക്കിക്കോ’ എന്നാണ് ജോയി ഭീഷണി മുഴക്കിയത്. സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണിയെന്നും ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ, കന്റോൺമെന്റ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ തെരുവിൽ നേരിടുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നു. ഇതെത്തുടർന്ന് കന്റോൺമെന്റ് ഇൻസ്പെക്ടർ സതീഷിന്റെ കാട്ടാക്കട മൈലാടിയിലെ വസതിക്കു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പൊലീസ് ലാത്തിച്ചാർജിനുശേഷം രണ്ടു പൊലീസുകാർക്കുമെതിരെ വ്യാപക സൈബർ ആക്രമണവുമുണ്ടായതായി വിവരമുണ്ട്.

English Summary: In Mattannur, DYFI Mattannur Joint Secretary Vineeth allegedly threatened Mattannur SI during black-flag protest against Minister OJ Janeesh en route to airport, saying he would deal with him after he removes uniform, as per allegation and viral video. In Thiruvananthapuram, CPM District Secretary and MLA V Joy allegedly made murder threat remarks against Cantonment Police Station SI Gokul in presence of senior leaders Aanavoor Nagappan and Kadakampally Surendran, video circulated on social media. SFI state leaders also allegedly said they would confront two Cantonment policemen on street. Following this, police security was provided to Cantonment Inspector Satheesh's house at Kattakada Myladi and reports of cyber attacks against policemen after lathi charge.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385210/mattannur-dyfi-leader-threatens-si-minister-oj-janeesh-protest-v-joy-mla-threat-cantonment-police)