---
title: "സാധാരണക്കാരെ സഹായിക്കാൻ എപ്പോഴും എത്തിച്ചേരുന്നത് സഹകരണ ബാങ്കുകളാണെന്ന് കാരായി രാജൻ എം എൽ എ. ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് വർണ്ണാഭമായ തുടക്കം"
english_title: "Panniyannur Service Cooperative Bank Platinum Jubilee Celebration Inaugurated by Karayi Rajan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385191/panniyannur-service-cooperative-bank-platinum-jubilee-karayi-rajan-mla-inauguration"
published_at: "2026-10-02T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf88b527bb2_panniyannur-service-cooperative-bank-platinum-jubilee-karayi-rajan-mla-inauguration.jpg"
keywords: []
---

# സാധാരണക്കാരെ സഹായിക്കാൻ എപ്പോഴും എത്തിച്ചേരുന്നത് സഹകരണ ബാങ്കുകളാണെന്ന് കാരായി രാജൻ എം എൽ എ. ; പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് വർണ്ണാഭമായ തുടക്കം

> **Lead Summary:** പന്ന്യന്നൂർ: സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്നും എം എൽ എ പറഞ്ഞു. 75 വർഷം പിന്നിട്ട പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷവും, ഇടപാടുകാരുടെ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പന്ന്യന്നൂർ: സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്നും എം എൽ എ പറഞ്ഞു. 75 വർഷം പിന്നിട്ട പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷവും, ഇടപാടുകാരുടെ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രദേശത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ, നിർണ്ണായക സംഭാവനകൾ നൽകി ജനകിയാംഗീകാരം നേടിയ പന്ന്യന്നൂർ സർവ്വീസ് സഹകരണ ബാങ്ക് സേവന രംഗത്ത് 75 വർഷം പിന്നിട്ടു. മൂന്ന്മാസം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് വിളംബര ജാഥയോടെയാണ് തുടക്കമിട്ടത്.

ഒക്ടോബർ 2 മുതൽ ഡിസംബർ 13 വരെ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷവും, ഇടപാടുകാരുടെ സംഗമവും കാരായി രാജൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ഉത്തരവാദിത്വമാണെന്നും, സഹകരണ പ്രസ്ഥാനങ്ങളില്ലെങ്കിൽ നമ്മെ ചേർത്തുപിടിക്കാൻ ആരും ഉണ്ടാകില്ലെന്നും എംഎൽഎ പറഞ്ഞു. സിനിമാതാരം കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. സഹകരണ ബാങ്ക് നിക്ഷേപം ചോർന്നുപോകില്ലെന്നും, ഏതോ ഒരു ബാങ്ക് ചെയ്ത തെറ്റിന് എല്ലാ ബാങ്കുകളെയും പഴിക്കുന്നത് ശരിയല്ലെന്നും കുഞ്ഞികൃഷ്ണൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. നിക്ഷേപ സമാഹരണം പി.എ.സി.എസ് സംസ്ഥാന സെക്രട്ടറി പി. ഹരീന്ദ്രൻ നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ അധ്യഷത വഹിച്ചു. കൂത്ത്പറമ്പ് അസി. രജിസ്റ്റാർ എ.സന്തോഷ് കുമാർ, പഞ്ചായത്തംഗം പി.എം ലീന, ഇ.വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് എൻ. പവിത്രൻ സ്വാഗതവും, സെക്രട്ടറി പി. ബേബി രജില നന്ദിയും പറഞ്ഞു.

ജൂബിലി ആഘോഷ ഭാഗമായി ഞായറാഴ്ച ചോതാവൂർ ഹൈസ്കൂളിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. അലോപ്പതി, ആയുർവ്വേദം, ഹോമിയോ വിഭാഗങ്ങളിലെ പ്രശസ്ത ഡോക്ടർമാർ രോഗികളെ പരിശോധിക്കും. മരുന്നുകളും വിതരണം ചെയ്യും. മെഡിക്കൽ കാമ്പിന്  അനുബന്ധമായി രക്ത ദാന ക്യാമ്പും രക്ത ദാനസേനാ രൂപീകരണവും നടത്തും. പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി റീൽസ് മത്സരം, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പൊലിമ എന്ന പേരിൽ കാർഷിക മേള, സഹകരണ സെമിനാർ,കൈകൊട്ടിക്കളി മത്സരം, കുടുംബശ്രീ മേള, തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഡിസമ്പർ 13 ന് സമാപന സമ്മേളനം നടത്തും. നിലവിൽ 96 കോടി ആസ്തിയുള്ള ബാങ്കിനെ കൂടുതൽ ശക്തിപ്പെടുത്തി 100 കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

English Summary:

Panniyannur Service Cooperative Bank entered its 75th year marking Platinum Jubilee. Celebrations started with a proclamation rally and will run from Oct 2 to Dec 13. Inaugurated by Karayi Rajan MLA who said cooperative banks always help common man and strengthening cooperatives is society's responsibility. Actor Kunjikrishnan was chief guest and said cooperative deposits are safe. PACS State Secretary P Harindran led deposit collection. Panchayat President S Snoya presided. Asst Registrar A Santhosh Kumar and others spoke. As part of jubilee, mega medical camp at Chothavur High School on Sunday, blood donation camp, reels competition, quiz, agricultural fair named Polima, seminar, kaikottikali competition, Kudumbashree mela etc planned. Valedictory on Dec 13. Bank currently has Rs 96 crore assets targeting Rs 100 crore.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385191/panniyannur-service-cooperative-bank-platinum-jubilee-karayi-rajan-mla-inauguration)