---
title: "പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രം സപ്തതി ആഘോഷം  'സപ്തതീയം 2026'ന് വർണ്ണാഭമായ തുടക്കം ; നാടകോത്സവവും മെഗാഷോയും സംഘടിപ്പിക്കും"
english_title: "Pinarayi Samoohya Vidyabhyasa Kendram Sapthathiyam 2026 Celebrations Begin"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385161/pinarayi-samajika-vidhyabhyasa-kendram-sapthathiyam-2026-70th-anniversary-celebrations"
published_at: "2026-10-02T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf6a5815735_pinarayi-samajika-vidhyabhyasa-kendram-sapthathiyam-2026-70th-anniversary-celebrations.jpg"
keywords: ["Pinarayi library 70th anniversary", "Sapthathiyam 2026 Pinarayi", "Pinarayi drama festival"]
---

# പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രം സപ്തതി ആഘോഷം  'സപ്തതീയം 2026'ന് വർണ്ണാഭമായ തുടക്കം ; നാടകോത്സവവും മെഗാഷോയും സംഘടിപ്പിക്കും

> **Lead Summary:** പിണറായി: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രം കോമ്പൗണ്ടർ ഷോപ്പിന്റെ 70-ാം വാർഷിക ആഘോഷങ്ങളായ 'സപ്തതീയം 2026'ന് തുടക്കമായി. വായനശാലാ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനവും പുതിയ ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും സോമൻ കടലൂർ നിർവഹിച്ചു.

## Article Content

പിണറായി: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രം കോമ്പൗണ്ടർ ഷോപ്പിന്റെ 70-ാം വാർഷിക ആഘോഷങ്ങളായ 'സപ്തതീയം 2026'ന് തുടക്കമായി. വായനശാലാ മുറ്റത്ത് നടന്ന ചടങ്ങിൽ പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ പതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനവും പുതിയ ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും സോമൻ കടലൂർ നിർവഹിച്ചു.

തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. പ്രദീപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. പി. ശശി മാസ്റ്റർ സ്വാഗതവും ജനറൽ കൺവീനർ പി. ശശൻ നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ ബിന്ദു ബാബു ആശംസകൾ നേർന്നു. ഷിജു മാസ്റ്റർ, ബിജു പടന്നക്കര, സജേഷ്, നിധീഷ്, ജസ്‌ന പി. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒക്ടോബർ 1 മുതൽ ഡിസംബർ 5 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സപ്തതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. വയോജന കുടുംബ സംഗമം, വനിതാ കുടുംബ കൂട്ടായ്മ, കരംസ് മേള, വിവിധ സ്റ്റേജ് മത്സരങ്ങൾ, പിണറായി പഞ്ചായത്ത് തല ക്വിസ് മത്സരം, മാപ്പിളപ്പാട്ട്, നാടൻപാട്ടുകൾ, നാടകഗാനങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

നവംബർ 27 മുതൽ ഡിസംബർ 3 വരെ 8-ാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷപരിപാടികൾ ഡിസംബർ 5-ന് നടക്കുന്ന വർണ്ണാഭമായ മേഗാഷോയോടെ സമാപിക്കും.

English Summary:

70th anniversary celebrations 'Sapthathiyam 2026' of Pinarayi Samoohya Vidyabhyasa Kendram Compoundar Shop began with flag hoisting by poet Soman Kadalur. He also inaugurated cultural meeting and new open stage. Taluk Library Council Secretary Adv V Pradeepan presided. Chairman KP Sashi Master welcomed. Various programs from Oct 1 to Dec 5 including family meets, carrom mela, stage competitions, quiz, Mappila pattu, folk songs. 8th All Kerala Professional Drama Festival from Nov 27 to Dec 3. Grand mega show on Dec 5 to conclude.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385161/pinarayi-samajika-vidhyabhyasa-kendram-sapthathiyam-2026-70th-anniversary-celebrations)