---
title: "പാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കൗൺസിൽ യോഗം ; സി.കെ രാജൻ വീണ്ടും പ്രസിഡണ്ട്, കെ.സി അജിതൻ സെക്രട്ടറി"
english_title: "Vyapari Vyavasayi Panoor Council Meeting CK Rajan President"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385147/vyapari-vyavasayi-panoor-council-meeting-ck-rajan-president-kc-ajithan-secretary"
published_at: "2026-10-02T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf5e82a339a_vyapari-vyavasayi-panoor-council-meeting-ck-rajan-president-kc-ajithan-secretary.jpg"
keywords: ["Vyapari Vyavasayi Panoor", "CK Rajan Panoor President", "Panoor Vyapara Bhavan meeting", "Vyapari Ekopana Samithi"]
---

# പാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കൗൺസിൽ യോഗം ; സി.കെ രാജൻ വീണ്ടും പ്രസിഡണ്ട്, കെ.സി അജിതൻ സെക്രട്ടറി

> **Lead Summary:** പാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ മേഖലാ കൗൺസിൽ യോഗവും മുതിർന്ന വ്യാപാരികളെ ആദരിക്കലും പാനൂർ വ്യാപാരഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.കെ. രാജൻ അധ്യക്ഷനായി.

## Article Content

പാനൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ മേഖലാ കൗൺസിൽ യോഗവും മുതിർന്ന വ്യാപാരികളെ ആദരിക്കലും പാനൂർ വ്യാപാരഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.കെ. രാജൻ അധ്യക്ഷനായി.

മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിദ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. മേഖലാ ജനറൽ സെക്രട്ടറി സി.എച്ച്. രമേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. നാസർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എ. സുധാകരൻ, കെ. രാഘവൻ, എം.പി. തിലകൻ, മൂസ ഹാജി, ജിജോ എം. തോമസ്, ഷാജി, പി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കെ. അബൂബക്കർ സ്വാഗതംപറഞ്ഞു.

തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ സി.കെ. രാജനെ പാനൂർ മേഖലാ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. 2009 മുതൽ സി.കെ. രാജനാണ് മേഖലാ പ്രസിഡന്റായി തുടരുന്നത്. കെ.സി. അജിതൻ പൂക്കോം ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Vyapari Vyavasayi Ekopana Samithi Panoor regional council meeting and felicitation of senior traders held at Panoor Vyapara Bhavan. District President and State Vice President Devasia Mechery inaugurated. Regional President C.K. Rajan presided. Senior traders were honored led by District General Secretary P. Bashid. In election, C.K. Rajan who is president since 2009 was re-elected as Panoor regional president and K.C. Ajithan Pookkom as General Secretary

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385147/vyapari-vyavasayi-panoor-council-meeting-ck-rajan-president-kc-ajithan-secretary)