---
title: "മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷികാചരണം ; ഉത്തരമേഖലാ ഏകപാത്ര നാടക മത്സരം 24 ന്"
english_title: "Murali Eramala Second Death Anniversary Mono Act Competition"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385124/murali-eramala-second-anniversary-mono-act-competition-panoor-oct-24"
published_at: "2026-10-02T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf57e26d089_murali-eramala-second-anniversary-mono-act-competition-panoor-oct-24.jpg"
keywords: [": Panoor PR Library", "Senior Citizens Meet", "Elders Day Panoor", "KP Mohanan"]
---

# മുരളി ഏറാമലയുടെ രണ്ടാം ചരമവാർഷികാചരണം ; ഉത്തരമേഖലാ ഏകപാത്ര നാടക മത്സരം 24 ന്

> **Lead Summary:** പാനൂർ. ചിത്രകാരനും, നാടക , സിനിമാ പ്രവർത്തകനുമായിരുന്ന മുരളി ഏറാമലയുടെ രണ്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി ഉത്തരമേഖല (കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ) ഏകപാത്ര നാടക മത്സരം നടത്തുന്നു

## Article Content

പാനൂർ. ചിത്രകാരനും, നാടക , സിനിമാ പ്രവർത്തകനുമായിരുന്ന മുരളി ഏറാമലയുടെ രണ്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി ഉത്തരമേഖല (കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ) ഏകപാത്ര നാടക മത്സരം നടത്തുന്നു

. 2026 ഒക്ടോബർ 24 ന് വൈകുന്നേരം 4 മണി മുതൽ പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് മത്സരം. 30 മിനുട്ടുകളിലധികരിക്കാത്ത നാടകത്തിൻ്റെ സ്‌ക്രിപ്റ്റുകൾ ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജനറൽ കൺവീനർ, മുരളി ഏറാമല രണ്ടാം ചരമ വാർഷികാചരണ കമ്മിറ്റി, പി. ആർ. മന്ദിരം, പി.ഒ. പാനൂർ എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന 4 നാടകങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഏറ്റവും നല്ല നാടകത്തിന് 3000 രൂപ കേഷ് അവാർഡും മറ്റ് നാടകങ്ങൾക്ക് അവതരണ ചെലവായി 2000 രൂപയും നൽകുന്നതാണ്. അന്വേഷണങ്ങൾക്ക് 9446307361 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

English Summary:

As part of second death anniversary of artist and theatre activist Murali Eramala, a North Zone (Kannur, Kasaragod, Kozhikode) mono-act drama competition will be held on October 24 at 4 pm at Panoor PR Memorial Higher Secondary School. Scripts not exceeding 30 minutes must reach General Convener, Murali Eramala Second Anniversary Committee, PR Mandiram, PO Panoor before 5 pm on Oct 10. Four selected plays will compete. Best play gets Rs 3000 cash award, others Rs 2000 each. Contact 9446307361.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385124/murali-eramala-second-anniversary-mono-act-competition-panoor-oct-24)