---
title: "കണ്ണു തെറ്റിയാൽ കുഴിയിൽ വീഴും ; മേലെ പൂക്കോത്ത് റോഡിലെ വൻകുഴിയിൽ വലഞ്ഞ് യാത്രക്കാർ"
english_title: "Big Pothole on Mele Pookoth Road State Highway 38 Danger"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385111/pothole-danger-mele-pookoth-road-state-highway-38-panoor"
published_at: "2026-10-02T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf3310594ec_pothole-danger-mele-pookoth-road-state-highway-38-panoor.jpg"
keywords: ["Mele Pookoth Road Pothole", "Panoor Thazhe Pookoth Road", "PWD Road Repair Demand", "Panoornews"]
---

# കണ്ണു തെറ്റിയാൽ കുഴിയിൽ വീഴും ; മേലെ പൂക്കോത്ത് റോഡിലെ വൻകുഴിയിൽ വലഞ്ഞ് യാത്രക്കാർ

> **Lead Summary:** പാനൂർ: പാനൂരിനും താഴെപൂക്കോത്തിനുമിടയിൽ മേലെ പൂക്കോം ടി.വി.എസ് വാഹന ഷോറൂമിന് മുൻവശം സംസ്ഥാനപാത 38-ൽ റോഡ് തകർന്നിട്ട് മാസങ്ങളായി. വളവിനോട് ചേർന്ന് വലിയ കുഴി രൂപപ്പെട്ടത് യാത്രക്കാർക്ക് അപകടഭീഷണിയാകുകയാണ്.

## Article Content

പാനൂർ: പാനൂരിനും താഴെപൂക്കോത്തിനുമിടയിൽ മേലെ പൂക്കോം ടി.വി.എസ് വാഹന ഷോറൂമിന് മുൻവശം സംസ്ഥാനപാത 38-ൽ റോഡ് തകർന്നിട്ട് മാസങ്ങളായി. വളവിനോട് ചേർന്ന് വലിയ കുഴി രൂപപ്പെട്ടത് യാത്രക്കാർക്ക് അപകടഭീഷണിയാകുകയാണ്.

വാഹനങ്ങൾ വളവിലെത്തിയ ശേഷമാണ് കുഴി കാണുക. അതിനാൽ പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാരും രാത്രികാല യാത്രക്കാരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്. കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

നിരവധി തവണ പി.ഡബ്ല്യു.ഡി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കുഴി അടയ്ക്കുന്നതിനോ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനോ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ആവശ്യമായ ഓവുചാൽ സംവിധാനവും ഒരുക്കേണ്ടതുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

റോഡ് നവീകരിക്കുന്നതിനായി റോഡരികിൽ ഓവുചാൽ നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി അധികൃതർ അടിയന്തരമായി പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

ബന്ധപ്പെട്ട നഗരസഭ അധികൃതരും എം.എൽ.എയും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. സംസ്ഥാനപാതയിലെ അപകടകരമായ കുഴി എത്രയും വേഗം അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.

English Summary:

A large pothole formed near Mele Pookom TVS showroom on State Highway 38 between Panoor and Thazhe Pookoth has become a danger for travelers for months. Located at a curve, it is visible only after vehicles reach the turn, risking accidents, especially for two-wheeler and night travelers. Locals allege repeated complaints to PWD yielded no repair. They demand urgent pothole filling, road renovation and construction of drainage system, with intervention from municipality and MLA.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385111/pothole-danger-mele-pookoth-road-state-highway-38-panoor)