---
title: "ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ മയക്കുവെടി വെച്ചു ; 3 തവണ വെടിയേറ്റിട്ടും മയങ്ങിയില്ല"
english_title: "Aralam Wild Tusker Kannur Makhna Tranquilized Three Darts Fail Mission Continues Forest Darting Team"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385066/aralam-makhna-kannur-tusker-tranquilized-three-times-not-sedated-mission-continues-aralam-farm"
published_at: "2026-10-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe72bcb58b3_6abe4814b3706_1000237293.jpg"
keywords: ["Kannur Makhna Tranquilizer Failed", "Aralam Farm Wild Tusker", "Aralam Makhna Mission Continues", "Forest Darting Team Kumki Elephants"]
---

# ആറളത്തെ വിറപ്പിച്ച മോഴയാന ‘കണ്ണൂർ മഖ്‌ന’യെ മയക്കുവെടി വെച്ചു ; 3 തവണ വെടിയേറ്റിട്ടും മയങ്ങിയില്ല

> **Lead Summary:** കണ്ണൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് മയക്കുവെടി വെച്ചത്. എന്നാൽ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയില്ല. ദൗത്യം തുടരുകയാണ്. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

## Article Content

കണ്ണൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് മയക്കുവെടി വെച്ചത്. എന്നാൽ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയില്ല. ദൗത്യം തുടരുകയാണ്. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

മോഴക്ക് സമീപമായി മറ്റൊരു കാട്ടാന കൂട്ടം കൂടിയുണ്ട്. ഡാർട്ടിങ് ടീം, ഡോക്ടർമാരുടെ സംഘവും ആനയെ നിരീക്ഷിക്കുകയാണ്. ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്.

മുത്തങ്ങയിൽ നിന്നുൾപ്പടെയുള്ള കുങ്കി ആനകളെയും ദൗത്യ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രാത്രി വൈകിയാലും ദൗത്യംതുടരാനാണ് സംഘത്തിന്റെ തീരുമാനം.

English Summary: Wild tusker Kannur Makhna that terrorized Aralam tranquilized at Aralam Farm 13th block, but not sedated even after three darts, mission continues. Forest team unable to approach elephant. Another wild herd near Makhna. Darting team and doctors monitoring, clearing over 1 km path to bring elephant out. Kumki elephants from Muthanga brought to site, team to continue mission even late night.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385066/aralam-makhna-kannur-tusker-tranquilized-three-times-not-sedated-mission-continues-aralam-farm)