---
title: "തെരുവുനായകൾ  റോഡിന് കുറുകെ ചാടി ; സ്കൂട്ടർ മറിഞ്ഞ് സിപിഎം നേതാവിന്റെ കൈയെല്ല് പൊട്ടി"
english_title: "Stray Dogs Jump Across Road Scooter Overturns CPM Leader Hand Fracture Thaliparamba North Local Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385058/stray-dogs-jump-road-scooter-overturns-cpm-leader-hand-fracture-thaliparamba-keezhattoor"
published_at: "2026-10-01T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe68b6015d8_Untitled-20_copy.jpg"
keywords: ["Stray Dogs Scooter Accident Kannur", "CPM Leader Hand Fracture Keezhattoor", "Thaliparamba Stray Dog Menace", "Scooter Overturn Dog Hit"]
---

# തെരുവുനായകൾ  റോഡിന് കുറുകെ ചാടി ; സ്കൂട്ടർ മറിഞ്ഞ് സിപിഎം നേതാവിന്റെ കൈയെല്ല് പൊട്ടി

> **Lead Summary:** തെരുവുനായകൾ കൂട്ടത്തോടെ ചാടിയതിനെത്തു ടർന്ന് സ്‌കൂട്ടർ മറിഞ്ഞ് സി.പി.എം നേതാവിന് ഗുരുതര പരിക്ക്. സി.പി.എം തളിപ്പറമ്പ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും സഹകരണാശുപത്രി ജീവനക്കാരനുമായ കീഴാറ്റൂരിലെ ടി.വി വിനോദിനാണ് പരിക്കേറ്റത്.

## Article Content

തെരുവുനായകൾ കൂട്ടത്തോടെ ചാടിയതിനെത്തു ടർന്ന് സ്‌കൂട്ടർ മറിഞ്ഞ് സി.പി.എം നേതാവിന് ഗുരുതര പരിക്ക്. സി.പി.എം തളിപ്പറമ്പ നോർത്ത് ലോക്കൽ കമ്മിറ്റിയംഗവും സഹകരണാശുപത്രി ജീവനക്കാരനുമായ കീഴാറ്റൂരിലെ ടി.വി വിനോദിനാണ് പരിക്കേറ്റത്.

കീഴാറ്റൂർ വായനശാലക്ക് സമീപത്താണ് സംഭവം. പത്രമെടുക്കുന്നതിനായി സ്കൂട്ടറിൽ വരുന്നതിനിടെ വിനോദിൻ്റെ മുന്നിലേക്ക് അഞ്ചോളം തെരുവുനായകൾ ചാടുകയായിരുന്നു.

ഇതിലൊരു നായ മുൻവശത്ത് കുടുങ്ങിപ്പോയ തോടെയാണ് സ്കൂട്ടർ മറിഞ്ഞത്. വീഴ്ചയിൽ അസ്ഥി തകർന്ന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനായി.

English Summary:

CPM leader seriously injured after scooter overturned when pack of stray dogs jumped across road. Victim TV Vinod 47, CPM Thaliparamba North Local Committee member and Cooperative Hospital staff from Keezhattoor. Incident near Keezhattoor library while going to collect newspaper, about five stray dogs jumped in front, one got stuck in front wheel causing overturn. Severe hand fracture with bone damage, admitted to Cooperative Hospital and underwent surgery.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385058/stray-dogs-jump-road-scooter-overturns-cpm-leader-hand-fracture-thaliparamba-keezhattoor)