---
title: "വരുന്നു തീവ്ര മഴ ;  അടുത്ത 3 മണിക്കൂർ കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Kerala Heavy Rain Alert Orange Alert 11 Districts Including Kannur Next 3 Hours Thunderstorm Strong Wind IMD Warning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385050/kerala-heavy-rain-orange-alert-11-districts-including-kannur-next-3-hours-imd-warning"
published_at: "2026-10-01T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba4ba609993_saudi-arabia-heavy-rain-alert-civil-defense-warning.jpg"
keywords: ["Kerala Orange Alert Today", "Heavy Rain Alert 11 Districts", "Kannur Rain Warning IMD", "Kerala Thunderstorm Wind Alert"]
---

# വരുന്നു തീവ്ര മഴ ;  അടുത്ത 3 മണിക്കൂർ കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

## Article Content

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385050/kerala-heavy-rain-orange-alert-11-districts-including-kannur-next-3-hours-imd-warning)