---
title: "ചക്കരക്കല്ലിൽ സി പി എം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത സംഭവം ; 5 ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ ശനിയാഴ്ച"
english_title: "Chakkarakkal CPM Worker Leg Bomb Attack Case Five RSS Workers Convicted Thalassery Additional Sessions Court Sentencing Saturday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385045/chakkarakkal-cpm-worker-bomb-attack-five-rss-workers-convicted-thalassery-court-sentence-saturday"
published_at: "2026-10-01T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe459f02733_chakkarakkal-cpm-worker-bomb-attack-five-rss-workers-.jpg"
keywords: ["Chakkarakkal Bomb Attack Conviction", "CPM Worker Leg Bomb Case", "RSS Workers Convicted Thalassery", "Thalassery Additional Sessions Court Verdict"]
---

# ചക്കരക്കല്ലിൽ സി പി എം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത സംഭവം ; 5 ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാർ, ശിക്ഷ ശനിയാഴ്ച

> **Lead Summary:** ചക്കരക്കല്ലിൽ സിപിഎം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ്‌ തകർത്ത അഞ്ച്‌ ആർഎസ്‌എസുകാരെ തലശേരി അഡീഷനൽ ജില്ല സെഷൻസ്‌ കോടതി ജഡ്‌ജി റൂബി കെ ജോസ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തി.

## Article Content

ചക്കരക്കല്ലിൽ സിപിഎം പ്രവർത്തകന്റെ കാൽ ബോംബെറിഞ്ഞ്‌ തകർത്ത അഞ്ച്‌ ആർഎസ്‌എസുകാരെ തലശേരി അഡീഷനൽ ജില്ല സെഷൻസ്‌ കോടതി ജഡ്‌ജി റൂബി കെ ജോസ്‌ കുറ്റക്കാരെന്ന്‌ കണ്ടെത്തി.

സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ തുണ്ടിക്കണ്ടിയിൽ ഹ‍ൗസിൽ കെ സമേഷിന് നേരെയാണ് ബോംബെറിഞ്ഞത്. സ്‌റ്റീൽ ബോംബ്‌ സ്‌ഫോടനത്തിൽ കാലിന് ഗുരുതരമായി പരിക്കൽക്കുകയും, പിന്നീട്‌ മുറിച്ചുമാറ്റുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ ചക്കരക്കല്ല്‌ കണയന്നൂരിലെ ഓറോറക്കണ്ടി ഹ‍ൗസിൽ ഒ കെ രാജേഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ആർഎസ്‌എസുകാരായ കോയ്യോട്‌ ചെന്പിലോട്‌ കോവിലിലെ കൊടിവളപ്പിൽ ഹ‍ൗസിൽ കെ വി സിനോജ്‌ എന്ന ചക്കി സിനോജ്‌ (37),ഏച്ചൂർ അങ്കണവാടിക്കടുത്ത അയ്യപ്പൻ മല ചടയൻ ഹ‍ൗസിൽ സി ലനീഷ്‌ (33), ചെമ്പിലോട്‌ കോവിൽ കോരൻ നായർ സ്‌മാരക വിജ്ഞാന കേന്ദ്രത്തിനടുത്ത മയൂരം ഹ‍ൗസിൽ കെ ശിശിർ (31), സഹോദരൻ കെ വി ശാരോൺ (33), ചെമ്പിലോട്‌ കോവിൽ പാറക്കൽ ഹ‍ൗസിൽ സി കെ ഷനിൽകുമാർ (44) എന്നിവരെയാണ്‌ കോടതി കുറ്റക്കാരാണെന്ന്‌ വിധിച്ചത്‌. വധശ്രമം, സ്‌ഫോടക വസ്‌തു കൈകാര്യംചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ്‌ കുറ്റം തെളിഞ്ഞത്‌. ഇവർക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

സിഐമാരായിരുന്ന കെ എസ്‌ ഷാജി, പ്രകാശൻ പടന്നയിൽ, കെ വി പ്രമോദൻ എന്നിവരാണ്‌ കേസന്വേഷിച്ചത്‌. കണ്ണൂർ സിറ്റി സിഐയായിരുന്ന പ്രദീപൻ കണ്ണിപ്പൊയിലാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. കേസിൽ 23 സാക്ഷികളെ വിസ്‌തരിച്ചു. 40 രേഖകൾ പ്രേ്ാസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷനൽ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ രൂപേഷ്‌ ഹാജരായി. പ്രതികളുടെ ജാമ്യം റദ്ദാക്കി തലശേരി സബ്‌ജയിലിൽ റിമാൻഡ്‌ ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385045/chakkarakkal-cpm-worker-bomb-attack-five-rss-workers-convicted-thalassery-court-sentence-saturday)