---
title: "യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മാർച്ച്; കമ്മീഷണർ ഓഫീസിലേക്ക് മാർച്ചിൽ സംഘർഷം"
english_title: "Kannur SFI March to City Police Commissioner Office Clash University College Hostel Police Youth Congress Atrocities Water Cannon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385040/kannur-sfi-march-city-police-commissioner-office-clash-"
published_at: "2026-10-01T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe3f61d0c9d_Untitled-18_copy.jpg"
keywords: []
---

# യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മാർച്ച്; കമ്മീഷണർ ഓഫീസിലേക്ക് മാർച്ചിൽ സംഘർഷം

> **Lead Summary:** കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന പൊലീസ്, യൂത്ത് കോൺഗ്രസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

## Article Content

കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നടന്ന പൊലീസ്, യൂത്ത് കോൺഗ്രസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച സമരക്കാർക്കു നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി കൊണ്ട് കുത്തി എന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.

സമരത്തെ നേരിടാൻ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന് സമീപം റോഡ് പൂർണമായും അടച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പ്രതിരോധമാണ് തീർത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385040/kannur-sfi-march-city-police-commissioner-office-clash-)