---
title: "കണ്ണൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് യുപിഎസ് ബാറ്ററികൾ മോഷണം; 32 ബാറ്ററികൾ നഷ്ടമായി"
english_title: "Pariyaram Kannur Government Medical College Dialysis UPS Batteries Theft 32 Batteries Stolen Police Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/385017/pariyaram-kannur-medical-college-dialysis-ups-batteries-theft-32-missing-police-investigation"
published_at: "2026-10-01T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe29a9ac486_Untitled-16_copy.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജിൽ ഡയാലിസിസ് യുപിഎസ് ബാറ്ററികൾ മോഷണം; 32 ബാറ്ററികൾ നഷ്ടമായി

> **Lead Summary:** പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഡയാലിസിസ് മെഷീനിന്റെ യുപിഎസ് ബാറ്ററികൾ മോഷണം പോയി. 32 ബാറ്ററികളാണ് മോഷണം പോയത്.രണ്ടാം നിലയിൽ ഡയാലിസിസ് യൂണിറ്റ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ട വാർഡിലെ യുപിഎസ് റൂമിൽ നിന്നാണ് മോഷണം നടന്നത്.

## Article Content

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഡയാലിസിസ് മെഷീനിന്റെ യുപിഎസ് ബാറ്ററികൾ മോഷണം പോയി. 32 ബാറ്ററികളാണ് മോഷണം പോയത്.രണ്ടാം നിലയിൽ ഡയാലിസിസ് യൂണിറ്റ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ട വാർഡിലെ യുപിഎസ് റൂമിൽ നിന്നാണ് മോഷണം നടന്നത്.

ഡയാലിസിസ് നടക്കുമ്പോൾ വൈദ്യുതി പോയാൽ മെഷീന്റെ രക്ത പമ്പ്, നിയന്ത്രണ സംവിധാനം, അലാറം തുടങ്ങിയവ പ്രവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൈദ്യുതി മുടക്കം വന്നാൽ മെഷീൻ പെട്ടെന്ന് നിർത്താതിരിക്കാൻ യുപിഎസ് സംവിധാനം അത്യാവശ്യമാണ്. യുപിഎസിലെ ബാറ്ററികളാണ് വൈദ്യുതി മുടങ്ങിയ സമയത്ത് താൽക്കാലിക ബാക്കപ്പ് നൽകുന്നത്.

ഡയാലിസിസ് പോലുള്ള ജീവൻ രക്ഷാ ചികിത്സയിൽ വൈദ്യുതി തടസ്സം ചികിത്സയെ അപകടകരമായി ബാധിക്കാതിരിക്കാൻ ബാക്കപ്പ് സംവിധാനം പ്രധാനമാണ്. ഒരു ബാറ്ററിക്ക് പതിനായിരത്തിലധികം രൂപ വില വരും.നാല് മാസമായി നെഫ്രോളജി വിഭാഗത്തിൽ വകുപ്പ് തല മേധാവിയോ, ആവശ്യത്തിന് ഡോക്ടർമാരോ ഇല്ലാത്ത സ്ഥിതിയാണ്.

ആരും ശ്രദ്ധിക്കാനില്ലാത്ത നിലയിലാണ് മോഷണം പോകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. നാല് മാസത്തിനുള്ളിൽ എപ്പോഴാണ് മോഷണം നടന്നത് എന്നത് പോലും മെഡിക്കൽ കോളേജ് അധികാരികൾക്ക് നിശ്ചയമില്ല എന്നതും ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.ബാറ്ററികൾ മോഷണം പോയതായി കാണിച്ച് മെഡിക്കൽ കോളേജ് അധികൃതർ പരിയാരം പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

English Summary:

32 UPS batteries for dialysis machines stolen from Kannur Govt Medical College Pariyaram from UPS room in closed ward during renovation. UPS vital for blood pump, control and alarm during power cut. Each battery over Rs 10000. Nephrology dept running without HOD and adequate doctors for four months. Staff say lack of supervision led to theft, authorities unsure when in last four months it happened. Pariyaram Police probe started.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/385017/pariyaram-kannur-medical-college-dialysis-ups-batteries-theft-32-missing-police-investigation)