---
title: "മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ  പയ്യന്നൂരിലും തളിപ്പറമ്പിലും ഡിവൈഎഫ്ഐ യുടെ  അതിക്രമം ;  വാഹനത്തിന് കേടുപാടുകൾ"
english_title: "Thaliparamba Minister OR Kelu DYFI Protest Vehicle Blocked Police Custody Road Block Protest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384989/haliparamba-minister-or-kelu-dyfi-protest-police-custody-road-block"
published_at: "2026-10-01T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe1009f2cdb_Untitled-13_copy.jpg"
keywords: []
---

# മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ  പയ്യന്നൂരിലും തളിപ്പറമ്പിലും ഡിവൈഎഫ്ഐ യുടെ  അതിക്രമം ;  വാഹനത്തിന് കേടുപാടുകൾ

> **Lead Summary:** തളിപ്പറമ്പ്:മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. 

## Article Content

തളിപ്പറമ്പ്:മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരിൽ വെച്ചും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. 

കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേൽ ആഞ്ഞടിച്ചു. കാസർകോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒജെ ജനീഷിൻ്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി. കാസർഗോഡ് നീലേശ്വരത്ത് മന്ത്രി ഒജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. തളി ക്ഷേത്രത്തിന് സമീപത്ത് വച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചു. പാലസ് ഗ്രൗണ്ടിലും ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തിയിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384989/haliparamba-minister-or-kelu-dyfi-protest-police-custody-road-block)