---
title: "സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Kerala Rain Alert Today Yellow Alert Six Districts Thunderstorm Strong Wind IMD Forecast Pathanamthitta Kottayam Idukki"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384981/kerala-rain-alert-today-yellow-alert-six-districts-imd-forecast-thunderstorm-wind"
published_at: "2026-10-01T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abdd1336ab4b_kerala-rain-alert-today-5-days-yellow-alert-6-districts-imd.jpg"
keywords: ["Kerala Rain Yellow Alert Today", "IMD Thunderstorm Warning Kerala", "Pathanamthitta Kottayam Idukki Yellow Alert", "Kerala Weather Forecast October 1"]
---

# സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

English Summary: IMD forecasts rain in Kerala today. Thunderstorm with strong wind 40-50 kmph expected today and Friday at isolated places. Yellow alert today in Pathanamthitta, Kottayam, Idukki, Ernakulam, Palakkad, Malappuram. Yellow alert on Friday in Idukki and Sunday in Pathanamthitta, Idukki for isolated heavy rain. Light rain likely in Alappuzha, Kottayam in coming hours.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384981/kerala-rain-alert-today-yellow-alert-six-districts-imd-forecast-thunderstorm-wind)